
കൊച്ചി: സഹനത്തിലൂടെയും അചഞ്ചലമായ ദൈവവിശ്വാ സത്തിലൂടെയും അനേകര്‍ക്ക് പ്രത്യാശയുടെ ഗോപുരമായി മാറിയ അജ്ന ജോര്‍ജിന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെയ്റോസ് മീഡിയ പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു. അജ്നയുടെ പ്രചോദനാത്മജീവിതം ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ പതിനായങ്ങളാണ് കണ്ടത്. ഈ സന്ദേശം അന്താരാഷ്ട്ര തലത്തിലുള്ള കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി ഇംഗ്ലീഷ് സബ്ടൈ റ്റിലുകളോടു കൂടിയാണ് പുതിയ പതിപ്പ് തയ്യാറാക്കിയത്.
രോഗാവസ്ഥയുടെ കഠിനമായ വേദനകളിലും ദൈവവി ശ്വാസത്തിലൂടെ ലോകത്തിന് മാതൃകയായ വ്യക്തിത്വമായിരുന്നു അജ്ന ജോര്‍ജ്. കാന്‍സറിനോട് പോരാടുമ്പോഴും തന്റെ ചുറ്റുമുള്ളവര്‍ക്ക് പ്രത്യാശ പകരാന്‍ അജ്നയ്ക്ക് സാധിച്ചു.
കൊച്ചി സ്വദേശിയായ അജ്ന, തന്റെ രോഗകാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വിശ്വാസാനുഭവങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെയാണ് സ്വാധീനിച്ചത്. ‘ദൈവം നല്കുന്നതെന്തും നന്മയ്ക്കായിരിക്കും’ എന്ന ഉറച്ച ബോധ്യമായിരുന്നു അവളുടെ എക്കാലത്തെയും കരുത്ത്.
2022-ല്‍ ഭൗതിക ജീവിതത്തോടു വിടപറഞ്ഞെങ്കിലും, അജ്നയുടെ ജീവിതം ഇന്നും അനേകര്‍ക്ക് ആത്മീയ പ്രചോ ദനമായി തുടരുന്നു. അജ്നയുടെ ജീവിതതീക്ഷ്ണതയും പ്രാര്‍ത്ഥനാശൈലിയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഈ വീഡിയോ കെയ്റോസ് മീഡിയയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്.