ജീവകാരുണ്യപ്രവര്‍ത്തകരുടെ സംഗമം

Gathering of charitable workers

തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ ജീവകാരുണ്യ പ്രവര്‍ത്തന സ്ഥാപനാധികാരികളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സംഗമം കിഴക്കേകോട്ട ഫാമിലി അപ്പസതോലേറ്റ് സെന്ററില്‍ നടന്നു.

ജോണ്‍പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം അതിരൂപതാസഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യപ്രവര്‍ത്തകര്‍ മനുഷ്യരില്‍ ദൈവത്തിന്റെ ഛായ ദര്‍ശിക്കുന്ന മനുഷ്യത്വമുള്ളവരും സമൂഹ നിര്‍മ്മിതിയില്‍ സുപ്രധാന പങ്കു വഹിക്കുന്നവരുമാണെന്ന് അദ്ദേഹം പറഞ്ഞു.

കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് സിനോ സേവി മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ട്വിങ്കിള്‍ വാഴപ്പിള്ളി, ഇ.സി ജോര്‍ജ് മാസ്റ്റര്‍, ശോഭ ജോണ്‍സണ്‍, എം.എ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാരുണ്യ പ്രവര്‍ത്തന സ്ഥാപനാധികാരികളും പ്രവര്‍ത്തകരും അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രോ-ലൈഫ് സമിതി  വൈസ് പ്രസിഡന്റ് രാജന്‍ ആന്റണി, ട്രഷറര്‍ പ്രിന്‍സ് കരേക്കാട്ട്, ഷീബാ ബാബു, സണ്ണി, ജോജു ജോസ്, ആല്‍വിന്‍ ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Ten Days with Blessed Mother concludes

‘പരിശുദ്ധ അമ്മയോടൊപ്പം പത്ത്  ദിനങ്ങള്‍’ പൂര്‍ത്തിയായി

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ കന്റോണ്‍ ആര്‍ഗാവിലുള്ള ബ്രൂഗ്-വിന്‍ഡിഷ് പാസ്റ്ററല്‍ റീജിയണിലെ  ബിര്‍-ലുപ്ഫിഗ് സെന്റ് പോള്‍സ് പള്ളിയില്‍ പത്തുദിവസമായി നടന്നു വന്ന ‘മറിയത്തോടൊപ്പം 10 ദിനങ്ങള്‍ക്ക്’  ഉജ്ജ്വല സമാപനം. ഇക്കഴിഞ്ഞ  2 മുതല്‍ 11 വരെ നടന്ന

Read More »
Sophi donates thali chain to save a life

ഒരു ജീവന്‍ രക്ഷിക്കാന്‍ വാടക വീട്ടില്‍ കഴിയുന്ന സോഫി താലിമാല ഊരി നല്‍കി; വീട് വാഗ്ദാനം ചെയ്ത് എംഎല്‍എ

കോഴിക്കോട്: വാടക വീട്ടിലാണ് കഴിയുന്നതെങ്കിലും ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥന വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സ്വന്തം താലിമാലി ഊരി നല്‍കുകയാണ് സോഫി ബെന്നി ചെയ്തത്. അതു വാര്‍ത്തയാകുമെന്നോ മറ്റാരെങ്കിലും അറിയുമെന്നോ ഒന്നും സോഫി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.