ചെറുപുഷ്പം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ മലയാറ്റൂരിൽ നിന്ന് ഒരു വർഷത്തെ മിഷൻ നിധിശേഖരണവുമായി സിജോ ജി.ജി.എം വേദിയിലെത്തി. മിഷനറിമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സി.എം.എൽ പ്രവർത്തകർ സ്വരൂപിച്ച ഈ തുക വേദിയിൽ വെച്ച് കുടുക്ക പൊട്ടിച്ച് ഫിയറ്റ് മിഷന് കൈമാറി. കുഞ്ഞുനാളിലെ മിഷൻ ചൈതന്യം വളർത്തുന്ന മിഷൻ ലീഗിന്റെ ഈ പ്രവർത്തനം ഏവർക്കും മാതൃകയാണ്.

ഇതൊരു വേറിട്ട സാക്ഷ്യം
സുവിശേഷയാത്രയിൽ അത്മായരുടെ പങ്കിനെ അടയാളപ്പെടുത്തി കൊഹിമ ബിഷപ്പ് ജെയിംസ് തോപ്പിലിന്റെ വാക്കുകൾ. ഫിയാത്ത് മിഷന്റെ പ്രവർത്തനശൈലി സഭയിൽ ഒരു പുതിയ ചരിത്രം കുറിക്കുന്ന വേറിട്ട സാക്ഷ്യമാണ്.
