കുമ്പസാര രഹസ്യം; മുട്ടുമടക്കി ഫ്രഞ്ച് പാര്‍ലമെന്റ്

French Parliament backs seal of confession

പാരീസ്: കത്തോലിക്കാ സഭയിലെ കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ വൈദികരെ നിര്‍ബന്ധിതരാക്കുന്ന വിവാദ നിയമനിര്‍മാണത്തില്‍ നിന്ന് ഫ്രാന്‍സ് പിന്മാറി. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഫ്രാന്‍സ് നിയമനിര്‍മാണസഭ കൊണ്ടുവരുന്ന ബില്ലില്‍  ആഴ്ചകളായി തുടര്‍ന്നുവന്ന കടുത്ത വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് പാര്‍ലമെന്റ് അംഗങ്ങള്‍ ഈ നിര്‍ദേശം ബില്ലില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം, കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന വിപുലമായ മറ്റു നിര്‍ദേശങ്ങളടങ്ങിയ ബില്‍ ഫ്രഞ്ച് പാര്‍ലമെന്റ് ഐകകണ്‌ഠേന പാസാക്കി.

കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുന്നത് വൈദികര്‍ക്ക് ലഭിക്കുന്ന ഒരു പ്രത്യേക ആനുകൂല്യമല്ലെന്നും, മറിച്ച് വിശ്വാസികളുടെ പവിത്രമായ അവകാശമാണെന്നും സഭാ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. കുമ്പസാര രഹസ്യം സംരക്ഷിക്കുന്നതിനൊപ്പം തന്നെ, കുട്ടികളെ അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലും ഇരകള്‍ക്ക് പിന്തുണ നല്‍കുന്നതിലും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫ്രഞ്ച് മെത്രാന്‍ സമിതി വ്യക്തമാക്കി. സിവില്‍ അധികാരികളുമായി സഭ എപ്പോഴും സഹകരിക്കുമെന്നും എന്നാല്‍ അത് കുമ്പസാരത്തിന് പുറത്തുള്ള കാര്യങ്ങളിലായിരിക്കുമെന്നും ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. കുമ്പസാരത്തിന്റെ രഹസ്യാത്മകത നിലനിര്‍ത്തുന്നത് മതസ്വാതന്ത്ര്യത്തിന് അനിവാര്യമാണെന്നും സഭയുടെ ഏറ്റവും പവിത്രമായ കൂദാശയുടെ നിലനില്‍പ്പിന് ഇത് അത്യാവശ്യമാണെന്നുമുള്ള സഭയുടെ വാദം ഫ്രഞ്ച് നിയമനിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.

Related Articles
US bishops call for prayers after shooting event President attended

യുഎസ് പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിലെ വെടിവയ്പ്പ്; പ്രാര്‍ത്ഥനാഹ്വാനവുമായി യുഎസ് മെത്രാന്‍സമിതി

വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി. അക്രമം ഒരിക്കലും ഒന്നിനും പരിഹാരമല്ലെന്ന് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്

Read More »
142 children receive First Holy Communion in Qatar

ഖത്തറില്‍ 142 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു

ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ 142 കുട്ടികളുടെ ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണവും 28 കുട്ടികളുടെ സ്ഥൈര്യലേപനം നടന്നു. ഉജ്ജയിന്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍.  ഇടവക

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.