തിയോഫിനച്ചന്‍റെ  ധന്യപദവി പ്രഖ്യാപനം നാളെ (ഏപ്രില്‍ 26)

Fr Theophin beatification April 26

കൊച്ചി: ധന്യപദവിലെത്തുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ കപ്പൂച്ചിന്‍ വൈദികനായ ദൈവദാസന്‍ ഫാ. തിയോഫിന്‍റെ (തിയോഫിനച്ചന്‍) (Fr Theophin ) ധന്യപദവി പ്രഖ്യാപനം ഏപ്രില്‍ 26ന് കൊച്ചി പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടക്കും.

കെസിബിസിയുടെയും കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ പത്തിന് പൊന്തിഫിക്കല്‍ സമൂഹബലിയര്‍പ്പിക്കും. വരാപ്പുഴ അതിരൂപതാ വൈസ് ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ ധന്യപദവി പ്രഖ്യാപനം നടത്തും. ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ വചന സന്ദേശം നല്‍കും.

രാവിലെ 9.30ന് തിയോഫിനച്ചന്‍റെ കബറിടത്തില്‍ ദീപം തെളിച്ചു പ്രാര്‍ത്ഥന നടക്കും. കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പ്രാര്‍ത്ഥന നയിക്കും.

പൊന്നുരുന്നി എന്ന കൊച്ചുഗ്രാമത്തെ തന്‍റെ പ്രാര്‍ത്ഥനയാലും സാന്നിധ്യത്താലും തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റിയ കപ്പൂച്ചിന്‍ സന്യാസ വൈദികനായ തിയോഫിനച്ചനെ 2005 ജനുവരി പത്തിനാണ് ദൈവദാസനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ധന്യന്‍ പദവി അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയില്‍ ലിയോ 14-ാമന്‍ പാപ്പ ഒപ്പുവച്ചത്.

Related Articles
Peter's Pence collection next Sunday

‘പീറ്റേഴ്‌സ് പെന്‍സ് ‘ ശേഖരണം അടുത്ത ഞായറാഴ്ച: മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആഗോള സുവിശേഷവല്‍ക്കരണ ദൗത്യങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണയേകുന്നതിനായുള്ള ‘പീറ്റേഴ്‌സ് പെന്‍സ്’ ആഗോള സംഭാവന ശേഖരണം ജൂണ്‍ 28 ഞായറാഴ്ച നടക്കും.  ജൂണ്‍ 29-ന് ആഘോഷിക്കുന്ന വിശുദ്ധ

Read More »
Sister Blandina moves closer to sainthood

തോക്കേന്തിയ കൊള്ളക്കാരെ അനുനയിപ്പിച്ച സന്യാസിനി; വിശുദ്ധപദവിക്ക് ഒരു  പടി കൂടെ അടുത്ത് സിസ്റ്റര്‍ ബ്ലാന്‍ഡിന

വത്തിക്കാന്‍ സിറ്റി: അമേരിക്കയെ വിറപ്പിച്ച  തോക്കുധാരികളായ കൊള്ളക്കാര്‍ക്കും രോഷാകുലരായ ജനക്കൂട്ടത്തിനും മുന്നില്‍ ദൈവവിശ്വാസം മാത്രം ആയുധമാക്കി നെഞ്ചുവിരിച്ചു നിന്ന ഒരു ധീര സന്യാസിനി ധന്യ പദവിയിലേക്ക്.   അമേരിക്കയുടെ ചരിത്രത്തില്‍ ഇടംപിടിച്ച പ്രസിദ്ധനായ  ‘ബില്ലി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.