പൈതലാം യേശുവേ, ദൈവം പിറക്കുന്നു, തുടങ്ങിയ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ അന്തരിച്ചു

Fr Justin Panackal Passes Away

കൊച്ചി: മലയാളിയുടെ പ്രാര്‍ത്ഥനാ വേളകളെ സംഗീതസാന്ദ്രമാക്കിയ നിരവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ ഒസിഡി നിത്യസമ്മാനത്തിനായി യാത്രായി.  

പൈതലാം യേശുവേ…, ദൈവം പിറക്കുന്നു, മഞ്ഞു പൊഴിയുന്ന മാമരം കോച്ചുന്ന, ദൈവം നിരുപമ സ്‌നേഹം, യേശു എന്റെ പ്രാണനാഥന്‍, സ്‌നേഹ സ്വരൂപ, പുതിയൊരു പുലരി…എന്നിങ്ങനെ വിശ്വാസികളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന നിരവധി അനശ്വര ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചത് ഫാ. ജസ്റ്റിന്‍ പനയ്ക്കലായിരുന്നു.

ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസ്, മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര എന്നിവരാണ് ഫാ. ജസ്റ്റിന്റെ പ്രധാന ഗാനങ്ങള്‍ ആലപിച്ചത്. യേശുദാസിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന തരംഗിണി പുറത്തിറക്കിയ തളിര്‍മാല്യം, സ്‌നേഹ പ്രവാഹം, സ്‌നേഹസന്ദേശം എന്നീ കാസറ്റുകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചതും ഫാ. ജസ്റ്റിന്‍ പനക്കലായിരുന്നു.

എറണാകുളം കുമ്പളങ്ങി പനയ്ക്കല്‍ വീട്ടില്‍ ജോബ്-ഇസബേല്‍ ദമ്പതികളുടെ മകനായി ജനിച്ച  മകന്‍ ജസ്റ്റിന്റെ സംഗീതഗുരു അമ്മ ഇസബേല്‍ ആയിരുന്നു.

റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം ആലുവ  കാര്‍മ്മല്‍ഗിരി- മംഗലപ്പുഴ സെമിനാരികളില്‍ പ്രഫസറായിരുന്നു. അക്കാലത്ത് ആകാശവാണിയിലെ ശാസ്ത്രീയ സംഗീതപാഠം കേട്ടും പുസ്തകങ്ങളുടെ സഹായത്തോടെയുമാണ് സംഗീതം ശാസ്ത്രീയമായി പഠിച്ചത്.

17 പുസ്തകങ്ങളുടെ രചയിതാവായ ഈ കര്‍മ്മലീത്താ സന്യാസി ധ്യാനപ്രസംഗകനുമായിരുന്നു. വാക്കുകള്‍ക്ക് അതീതമായ ഒരു ആത്മീയ അനുഭവമാണ് ഫാ. ജസ്റ്റിന്‍ പനക്കലിന്റെ ഗാനങ്ങള്‍ പകരുന്നത്. ആ ഈണങ്ങള്‍  വിശ്വാസികളുടെ ഹൃദയങ്ങളില്‍ ദൈവസാന്നിധ്യ അനുഭവമാണ് നിറയ്ക്കുന്നതും.

Related Articles
Fr Michael Panachickal wrote Shalom TV theme song

‘മാടപ്പിറവായി പറക്കണം…, ശാലോം സമാധാനം…’; ശാലോം ടിവിയുടെ തീംസോംഗ് പിറന്നത് ഫാ. പനച്ചിക്കലിന്റെ തൂലികയില്‍നിന്ന്

കൊച്ചി: ഓരോ പ്രാവശ്യം കേള്‍ക്കുമ്പോഴും ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തുന്ന ശാലോം ടി.വിയുടെ തീംസോംഗ് രചിച്ചത് ഇന്നലെ (ജൂണ്‍ 16) ദൈവസന്നിധിയിലേക്ക് യാത്രയായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സിയായിരുന്നു. ‘വാഗീശ സ്പന്ദന ശ്രുതിതാളം ആനന്ദദായക ദൃശ്യമേളം…

Read More »
Archbishop Joseph Kalathiparambil Remembers Fr Justin Panackal

ദൈവത്തിന്റെ പ്രിയ ഗായകന്‍ യാത്രായായി: ഫാ. ജസ്റ്റിന്‍ പനയ്ക്കലിന് ആദരാഞ്ജലികളര്‍പ്പിച്ച് ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍

കൊച്ചി: പൈതലാം യേശുവെ, ഉമ്മവച്ചുമ്മ വച്ചുണര്‍ത്തിയ …തുടങ്ങി മലയാളികള്‍ എന്നും പ്രിയത്തോടെ നെഞ്ചിലേറ്റുന്ന അനേകം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അനശ്വര സംഗീതജ്ഞന്‍  ഫാ. ജസ്റ്റിന്‍ പനക്കല്‍ ഒസിഡിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.