ജോണ്‍ പുതുവ അച്ചന് ഇരട്ടിമധുരം! സംവിധാനം ചെയ്ത ആദ്യത്തെ സിനിമയ്ക്ക് വീണ്ടും പുരസ്‌കാരം

കാന്‍ബെറ (ഓസ്‌ട്രേലിയ): സംസ്‌കൃത സിനിമ സംവിധാനം ചെയ്ത ആദ്യ വൈദികന്‍ എന്ന വിശേഷണം റവ. ഡോ. ജോണ്‍ പുതുവക്ക് സ്വന്തം. ‘ഏകാകി’ എന്ന സംസ്‌കൃത സിനിമയ്ക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോള്‍ അത് ഇരട്ടിമധുരമായി. ഒടുവില്‍ നടന്ന ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡില്‍ ബെസ്റ്റ് ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം ആയി ‘ഏകാകി’ തിരഞ്ഞെടുക്കപ്പെട്ടു.

ഒരു വൈദികന്റെ സിനിമ രംഗത്തേക്കുള്ള  പ്രവേശനം ആയിട്ടാണ് കലാരംഗം ഈ അംഗീകാരങ്ങളെ വിലയിരുത്തുന്നത്. വര്‍ഷങ്ങളായി കലാരംഗത്തുള്ള ഫാ. പുതുവ ‘ഏകാകി ‘എന്ന സംസ്‌കൃത സിനിമയിലൂടെ വ്യത്യസ്തമായ ഒരു പാത വെട്ടിത്തുറന്നപ്പോള്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്ക പ്പെട്ട സിനിമയായി അതു മാറി. സിനിമയിലൂടെ നന്മനിറയുന്ന സന്ദേശങ്ങള്‍ സമൂഹത്തില്‍ എത്തിക്കുകയാണ് തന്റെ  ലക്ഷ്യമെന്ന് എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയും ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ഡാര്‍വിന്‍ ദേവാലയ വികാരിയുമായ ഫാ. ജോണ്‍ പുതുവ പറയുന്നു.

പുതുവ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഏകാകിയുടെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത് ഡോ. ജോണ്‍ പുതുവയായിരുന്നു. കഥയും തിരക്കഥയും പ്രസാദ് പാറപ്പുറവും സംസ്‌കൃതത്തില്‍ തയ്യാറാക്കിയത് അയ്യമ്പുഴ ഹരികു മാറുമായിരുന്നു. സംസ്‌കൃതത്തിന്റെ ഈറ്റില്ലമായ കാലടിയില്‍വച്ചായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

 ഒരു  കഥാപാത്രം മാത്രം അഭിനയിച്ച ഇന്ത്യയിലെ ആദ്യ സംസ്‌കൃത സിനിമയെന്ന പ്രത്യേകതയും ഏകാകിയ്ക്ക് ഉണ്ട്.  നാടകത്തിനും ബാലേക്കുമായി ജീവിതം ഉഴിഞ്ഞുവച്ച തിരുനാരായണപുരം വാസുദേവന്റെ ജീവിതമാണ് സിനിമ പറയുന്നത്. കലാകാരന്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനത്തിന്റെ ആകുലതകളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

നിസ്വാര്‍ത്ഥനായ ഒരു വൈദികന്റെ ജീവിതം ഇതിവൃത്തമാക്കിയുള്ള പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഫാ. ജോണ്‍ പുതുവയും പ്രസാദ് പാറപ്പുറവും.

Related Articles
Scott Borba millionaire becomes Catholic priest

ഗ്ലാമര്‍ ലോകത്തെ കോടീശ്വരന്‍ഇനി വൈദികന്‍; സ്‌കോട്ട് ബോര്‍ബ 23-ന് അഭിഷിക്തനാകും

മുന്‍ മോഡല്‍, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച സംരംഭകന്‍, ഹോളിവുഡിന്റെ ഗ്ലാമര്‍ താരങ്ങളെ അണിയിച്ചൊരുക്കിയ പ്രഫഷണല്‍ തുടങ്ങി   വിശേഷണങ്ങള്‍ ഏറെയുള്ള സ്‌കോട്ട് വിന്‍സെന്റ് ബോര്‍ബ ഇനി കത്തോലിക്ക വൈദികന്‍. ‘ഇഎല്‍എഫ് കോസ്‌മെറ്റിക്ക്‌സ്’

Read More »
Fr. Senad conversion to Catholic priesthood

ഇസ്ലാം മതത്തില്‍ നിന്ന് കത്തോലിക്കാ പൗരോഹിത്യത്തിലേക്ക്; ഫാ. സെനാദിന്റെ വേറിട്ട കഥ

ബര്‍ലിന്‍: ഏകദേശം 70 ലക്ഷത്തോളം മുസ്ലീം വിശ്വാസികള്‍ ജീവിക്കുന്ന നാടാണ് ജര്‍മനി. അവരില്‍ ഒരാളായിരുന്നു സെനാദ് മൃകല്‍ജെവിച്ച് – കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ. എന്നാല്‍ ഇന്ന് അദ്ദേഹം ഒരു കത്തോലിക്ക വൈദികനാണ്. ഒരുപക്ഷെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.