ഫിയാത്ത് മിഷന് സംഘടിപ്പിക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് (ജിജിഎം) തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ തുടങ്ങി. ഷംഷാബാദ് അതിരൂപതാ അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണങ്ങാടന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ഏഴാമത് ജിജിഎം ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് ഔ ദ്യോഗികമായി തുടക്കമായത്. തുടര്‍ന്ന് കൊഹിമ രൂപതാധ്യക്ഷന്‍ ഡോ. ജെയിംസ് തോപ്പില്‍ എക് സിബിഷന് ഹാള്‍ ഉദ്ഘാടനം ചെയ്തു.