‘വിശ്വാസം എനിക്ക് ഏറെ പ്രധാനപ്പെട്ടത്’; സ്‌പെയിനിന് വേണ്ടി വിജയ ഗോള്‍ നേടിയ കത്തോലിക്ക വിശ്വാസിയായ ഫെറാന്‍ ടോറസ്

Ferran Torres Catholic faith

ന്യൂജേഴ്‌സി: അര്‍ജന്റീനയ്‌ക്കെതിരായ ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിന് വിജയഗോള്‍ നേടിയതിന് പിന്നാലെ, ദൈവത്തിന് നന്ദി പറഞ്ഞ് സ്പാനിഷ് ഫോര്‍വേഡ് ഫെറാന്‍ ടോറസ്. ലോകകപ്പില്‍ നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ട വന്ന തനിക്ക് ഈ ഗോള്‍ വലിയ ആശ്വാസമായെന്നും അവസാനം ദൈവം ഏറ്റവും അര്‍ഹിക്കുന്നവര്‍ക്കാണ് അനുഗ്രഹങ്ങള്‍ നല്‍കുന്നതെന്നും മത്സരശേഷം ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ടോറസ് പറഞ്ഞു.

അധികസമയത്ത് നേടിയ ഏക ഗോളിലൂടെ സ്‌പെയിനിനെ ലോകകിരീടത്തിലേക്ക് നയിച്ച ടോറസ്, ഫൈനലിന് മുമ്പും തന്റെ വിശ്വാസത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിരുന്നു. ‘എന്റെ കൈവശം  ഒരു കുരിശും പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപവുമുണ്ട്. ഉറച്ച വിശ്വാസം എനിക്ക് വലിയ താങ്ങും കരുത്തുമാണ്. അത് എന്റെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.’ കഠിനമായ വിമര്‍ശനങ്ങള്‍ നേരിട്ട ഘട്ടത്തിലും ക്രൂശിതനായ ഈശോയിലും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിലും പ്രത്യാശ അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച ടോറസിന്റെ വിജയം സ്‌പെയിനിന്റെ ലോകകപ്പ് വിജയത്തോടെ വലിയ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.

Related Articles
Pope's prayer ahead of FIFA World Cup sparks discussion

ഫുട്‌ബോള്‍ ലോകകപ്പ് 11-ന് ആരംഭിക്കും;മാര്‍പാപ്പയുടെ പ്രാര്‍ത്ഥന ചര്‍ച്ചയാകുന്നു

കായികരംഗം ജനങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെയും ഒത്തുചേരലിന്റെയും സംവാദത്തിന്റെയും ഉപാധിയായി മാറുന്നതിനുനേണ്ടിയുള്ള പാപ്പയുടെ ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം ഈ മാസം 11  – ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍  ശ്രദ്ധ നേടുന്നു. കായികരംഗം വിവിധ സംസ്‌കാരങ്ങള്‍ക്കും

Read More »
Lionel Messi Faith Football Legacy

വിശ്വാസത്തിന്റെ ആകാശങ്ങള്‍ തൊട്ട കാല്‍പന്ത് മാന്ത്രികന്‍; വരുംതലമുറകള്‍ക്കുള്ള പാഠപുസ്തകം

2026ലെ ലോകകപ്പ് ഫൈനല്‍ വിസില്‍ മുഴങ്ങിയ പ്പോള്‍ കിരീടം സ്പെയിനിന് സ്വന്തമായി. അര്‍ജന്റീനയുടെ ഈ തോല്‍വിയിലും പ്രകാശിച്ചുനില്ക്കുന്ന ഒരു പേരാണ് ലയണല്‍ മെസി. (Lionel Messi) ഫുട്ബോളുകൊണ്ട് ചരിത്രം രചിച്ച  മെസി എന്ന ഫുട്ബോള്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.