മാള്‍ട്ടയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിക്കുന്നു

Feast of St Thomas the Apostle celebrated in Malta

വല്ലേറ്റ/ മാള്‍ട്ട: ഭാരത മണ്ണില്‍ സുവിശേഷത്തിന്റെ വിത്തുകള്‍ വിതച്ച മാര്‍ തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ഇടവക തിരുനാള്‍ വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി മാള്‍ട്ടിയിലെ സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റി. ജൂലൈ മൂന്ന്, നാല്, അഞ്ച് തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്.

മൂന്നാം തിയതി വെളളിയാഴ്ച വൈകുന്നേരം 5:30 ന് ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാളിന് തുടക്കമാകും. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും. ശേഷം കാലാസന്ധ്യയും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

നാലാം തിയതി ശനിയാഴ്ച വൈകുന്നേരം 4:30 ആഘോഷമായ കുര്‍ബാനയും തുടര്‍ന്ന് 6.30 ന് ഇടവക വാഷികവും നടക്കും. പ്രധാന തിരുനാള്‍ ദിനമായ അഞ്ചാം തിയതി ഞായറാഴ്ച വൈകുന്നേരം 5-ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് 6.30 ന് ചരിത്ര പ്രസിദ്ധമായ വല്ലേറ്റ സെന്റ് ജോണ്‍സ് കോ – കത്തീഡ്രല്‍ ദേവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും നടക്കും.

Related Articles
Pope Leo intervention revives Padre Pio hospital

ലിയോ പാപ്പയുടെ അസാധാരണ ഇടപെടല്‍;വിശുദ്ധ പദ്രെ പിയോ സ്ഥാപിച്ച ആതുരസേവന കേന്ദ്രത്തിന് പുതുജീവന്‍

വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ സാന്‍ ജിയോവാനി റൊട്ടോണ്ടോയില്‍ വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച വിഖ്യാതമായ ആതുരസേവന-കാരുണ്യ കേന്ദ്രമായ ‘ഹൗസ് ഫോര്‍ ദി റിലീഫ് ഓഫ് സഫറിംഗ്’ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ കമ്മീഷന് രൂപം നല്‍കി ലിയോ

Read More »
Syro Malabar Church Ireland Knock pilgrimage preparations

അയര്‍ലണ്ട് സീറോമലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം; ഒരുങ്ങള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നാഷണല്‍ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് ഒമ്പതിന് നടക്കും. സഭയുടെ കീഴിലുള്ള 38 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലുമായി തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗ മിക്കുന്നതായി സംഘാടകര്‍

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.