എഫ്‌സിആര്‍എ ഭേദഗതി ബില്‍ വര്‍ഷകാല സമ്മേളനത്തില്‍; ആശങ്ക നിലനില്ക്കുന്നുവെന്ന് സിബിസിഐ

FCRA Amendment Bill CBCI

ന്യൂഡല്‍ഹി:  വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ഭേദഗതി ബില്‍ ഭാവിയില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതായി ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ).

ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ വീണ്ടും പരിഗ ണനയ്ക്ക് എത്തുന്ന സാഹചര്യത്തിലാണ് പ്രതികരണം. എഫ്‌സിആര്‍എ ഭേദഗതി ബില്ലിനെതിരെ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ വ്യക്തമാക്കി.

പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി വിദേശ ക്രൈസ്തവര്‍ നല്‍കുന്ന സംഭാവനകള്‍ ഉപയോഗിച്ച് നിര്‍മിച്ച സ്ഥാപനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു എന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. ക്രൈസ്തവ സഭയുടെ പേരിലല്ല തങ്ങള്‍ വാദിക്കുന്നത്. എന്‍ജിഒകള്‍ക്കു വേണ്ടിയാണ്. വിഷയത്തില്‍ മറ്റു സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെ കണ്ടിട്ടുണ്ട്. 

ബില്‍ കൊണ്ടുവരരുതെന്ന് സിബിസിഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. നിയമത്തിലെ വ്യവസ്ഥ കള്‍ ജനോപകാരപ്രദമല്ലെങ്കില്‍ അതിനെ എതിര്‍ക്കുക എന്ന പൗരന്റെ കടമ മാത്രമാണ് സിബിസിഐ നിര്‍വഹിച്ചതെന്നും ഫാ. കോയിക്കല്‍ പറഞ്ഞു.

മുന്‍കാല പ്രാബല്യം, സ്വത്തുക്കള്‍ സ്ഥിരമായി ഏറ്റെടുക്കല്‍ തുടങ്ങി ബില്ലിലെ ചില വ്യവസ്ഥകളില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിനെയും സിബിസിഐ പ്രതിനിധി സംഘം നേരത്തെ കണ്ടിരുന്നു.

Related Articles
Blessed Mar Ivanios memorial pilgrimage

ധന്യന്‍ മാര്‍ ഈവാനിയോസ് ഓര്‍മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങി

തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന തീര്‍ത്ഥാടന പദയാത്രകള്‍ തുടങ്ങി. പ്രധാന തീര്‍ത്ഥാടന പദയാത്ര റാന്നി-പെരുനാട് കുരിശുമല ദേവാലയത്തില്‍നിന്ന് ആരംഭിച്ചു.  പെരുനാട് ദേവാലയത്തില്‍ നടന്ന സമൂഹബലിക്ക് മലങ്കര കത്തോലിക്കാ സഭാ മേജര്‍

Read More »
attacks on Christians India 2025 report increase

ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍; 2025-ല്‍  ഇന്ത്യയില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രസംഭവങ്ങളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2025-ല്‍ അക്രമങ്ങള്‍ കൂടുതല്‍ നടന്നത് ക്രിസ്മസ് കാലത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇഎഫ്‌ഐ) റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.