ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍; 2025-ല്‍  ഇന്ത്യയില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്

attacks on Christians India 2025 report increase

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രസംഭവങ്ങളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2025-ല്‍ അക്രമങ്ങള്‍ കൂടുതല്‍ നടന്നത് ക്രിസ്മസ് കാലത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇഎഫ്‌ഐ) റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. 

ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ 2025-ല്‍  747 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ല്‍ 640 വും 2023-ല്‍ 601-മായിരുന്നു ഇത് യഥാക്രമം. 2014-ല്‍ ക്രൈസ്തവര്‍ക്കെതിരെ 147 അക്രമസംഭവങ്ങളായിരുന്നു രാജ്യത്തുടനീളം രേഖപ്പെടുത്തിയത്. ക്രൈസ്തവ വിശ്വാസികളില്‍ ഏറെ ആശങ്കപ്പെടുത്തുന്ന വിധത്തിലാണ് അക്രമങ്ങള്‍ പെരുകുന്നതെന്ന് വ്യക്തം.

2025ല്‍ കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശിലാണ് (217 സംഭവങ്ങള്‍). തൊട്ടടുത്തുള്ളത് ഛത്തീസ്ഗഢും (177). യഥാര്‍ത്ഥത്തില്‍ നടക്കുന്ന അക്രമങ്ങളുടെ ഒരു ഭാഗം മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികാര നടപടികളെ ഭയന്നും നിയമസഹാ യത്തിന്റെ അഭാവം മൂലവും ഗ്രാമീണ മേഖലകളില്‍ പല സംഭവങ്ങളും പുറംലോകം അറിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Related Articles
Kerala High Court Prayer Meeting Ruling

വീടുകളിലെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്ക് അനുമതി ആവശ്യമില്ല;  നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

റായ്പുര്‍ (ഛത്തീസ്ഗഢ്): വീടുകളില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്നതിന് അധികാരികളുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് നിര്‍ണായക വിധിയുമായി ഛത്തീസ്ഗഡ് ഹൈക്കോടതി. സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്തുന്നതിനെ തടയുന്ന ഒരു നിയമവും രാജ്യത്തില്ലെന്ന്  ഉത്തരവില്‍ കോടതി എടുത്തുപറയുന്നുണ്ട്.

Read More »
Chapel and cemetery demolition protest

ചാപ്പലും സെമിത്തേരിയും പൊളിച്ചുനീക്കണം; കന്യാസ്ത്രീകള്‍ക്ക് ഭീഷണി: പ്രതിഷേധം ശക്തമാകുന്നു

കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍): നിര്‍മ്മാണത്തിലിരിക്കുന്ന ചാപ്പലും സെമിത്തേരിയും പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബരാസത്തിലെ ഓക്‌സിലിയം സലേഷ്യന്‍ സിസ്റ്റേഴ്‌സിന്റെ (എഫ്എംഎ) മഠത്തിന്റെ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയ അറുപതോളം വരുന്ന സംഘമാണ് ഭീഷണിമുഴക്കിയത്. 

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.