
വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ~ഉദാരമായ സ്നേഹത്തോടും കരുണയോടുമുള്ള നമ്മുടെ പ്രത്യുത്തരം ഒരോ ദിവസവും ഒരു പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതായി പുതുവര്‍ഷത്തിലെ ആദ്യ ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ. ഈ വര്‍ഷത്തെ നാം കാണേണ്ടത് പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള ഒരു പാതയായാണെന്നും പരിശുദ്ധ മറിയത്തിന്റെ ദൈവമാതൃത്വ തിരുനാള്‍ ആഘോഷിച്ച പുതുവര്‍ഷദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. അടിമത്വത്തില്‍ നിന്നും ചങ്ങലകളില്‍ നിന്നും മോചിതരായ ഇസ്രായേല്‍ ജനതയെപ്പോലെ, ഒരു പുതിയ തുടക്കത്തിനായി പാപ്പ വിശ്വാസികളെ ക്ഷണിച്ചു.
ദൈവം ലോകത്തിലേക്ക് വന്നത് ഒരു പിഞ്ചുകുഞ്ഞിന്റെ നിസഹായമായ രൂപത്തിലാണ്. ഇത് നിരായുധവും നിരായുധീകരിക്കുന്നതുമായ സ്നേഹമാണ്. വാളുകള്‍ക്ക് മൂര്ച്ചകൂട്ടിയോ, മറ്റുള്ളവരെ അടിച്ചമര്‍ത്തിയോ അല്ല ലോകത്ത് സമാധാനം സ്ഥാപിക്കേണ്ടതെന്നും മറിച്ച് ക്ഷമിക്കുകയും മറ്റുള്ളവരെ ഉള്‍ക്കൊള്ളുകയും, സ്നേഹിക്കുകയും ചെയ്യുന്നതിലൂടെയാണെന്നും ലോകസമാധാന ദിനം കൂടെയായ ജനുവരി 1-ന് അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ വ്യക്തമാക്കി.
ദൈവമാതാവായ മറിയം ദൈവഹിതത്തിന് ‘യേസ്’ പറഞ്ഞതിലൂടെ എല്ലാ ഉദാരതയുടെയും കാരുണ്യത്തിന്റെയും സ്രോതസിന് ഒരു മനുഷ്യന്റെ മുഖം നല്കി – യേശുവിന്റെ മുഖം. ദൈവത്വത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപേക്ഷിച്ച് മനുഷ്യരൂപം സ്വീകരിച്ച യേശുവിന്റെയും തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് ദൈവഹിതത്തിന് സമ്പൂര്‍ണമായി സമര്‍പ്പിച്ച മറിയത്തിന്റെയും കണ്ടുമുട്ടലാണ് ദൈമാതൃത്വത്തില് നാം കാണുന്നതെന്നും പാപ്പ വ്യക്ത