
റായ്പൂര്‍ (ഛത്തീസ്ഗഡ്): 2025 ജൂബിലിയുടെ ഭാഗമായി റായ്പൂര്‍ അതിരൂപതയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി.14 ദിവസം നീണ്ടുനിന്ന ദിവ്യകാരുണ്യ പ്രദക്ഷിണം 72 ഇടവകകളിലും മിഷന്‍ സ്റ്റേഷനുകളിലുമായി 2,664 കിലോമീറ്റര്‍ സഞ്ചരിച്ചു. മൊബൈല്‍ ചാപ്പലാക്കി മാറ്റിയ ട്രാവലര്‍ വാഹനത്തിലായിരുന്നു പ്രദക്ഷിണം ഒരുക്കിയത്.
റായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ ദിവ്യകാരുണ്യപ്രദക്ഷിണം ഫ്‌ലാഗ് ഓഫ് ചെയ്തു. സെന്റ് ജോസഫ് കത്തീഡ്രലില്‍ രൂപതാ വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ പൂമറ്റത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ തീര്‍ത്ഥാടനം ആരംഭിച്ചത്. സമാപന ദിവസം ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ ദിവ്യകാരുണ്യ ആരാധന നടത്തി.
ദിവ്യകാരുണ്യപ്രദക്ഷിണം എത്തിച്ചേര്‍ന്ന എല്ലാ ഇടവകയിലും ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു.