തോല്‍വിയിലും ദൈവത്തിന് നന്ദി പ്രകടിപ്പിച്ച് ഇക്വഡോര്‍ താരം!

Ecuador player thanks God after defeat

ലോകകപ്പ് ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ ഐവറി കോസ്റ്റിനോട് ഒന്നിനെതിരെ പൂജ്യം ഗോളുകള്‍ക്ക് ഇക്വഡോര്‍ പരാജയപ്പെട്ടെങ്കിലും, മത്സരത്തിന് ശേഷം, മൈതാനത്ത് മുട്ടുകുത്തി, കൈകള്‍ ആകാശത്തേക്കുയര്‍ത്തി ദൈവത്തിന് നന്ദി പറഞ്ഞ ഇക്വഡോര്‍ താരമായ മോയ്‌സസ് കൈസെഡോുവിന്റെ പ്രവൃത്തി വിശ്വാസത്തിന്റെയും ടീം സ്പിരിറ്റിന്റെയും മഹത്തായ സന്ദേശമായി. വിജയപരാജയങ്ങള്‍ക്കപ്പുറം തന്റെ ആഴമേറിയ ദൈവവിശ്വാസവും ദൈവത്തിലുള്ള ആശ്രയത്വവും വ്യക്തമാക്കുന്ന കൈസഡോയുടെ പ്രവൃത്തി എന്ത് വിലകൊടുത്തും വിജയത്തിനായി മാത്രം പരിശ്രമിക്കുന്ന മത്സരക്കളങ്ങളിലെ  വേറിട്ട കാഴ്ചയായിരുന്നു . ‘വിജയത്തിലും പരാജയത്തിലും ദൈവമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു,’ എന്ന് 2022 ലോകകപ്പില്‍ കൈസെഡോ പങ്കുവെച്ച  സന്ദേശം അദ്ദേഹത്തിന്റെ ജീവിതയാത്രയെ കൃത്യമായി അടയാളപ്പെടുത്തുന്നു.

കളിയുടെ ഇടയില്‍ എതിര്‍താരവുമായി കൂട്ടിയിടിച്ചപ്പോള്‍,  സമാധാനത്തിന്റെ വഴി തിരഞ്ഞെടുക്കാനും എതിരാളിയെ കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവയ്ക്കാനും കൈസഡോ മുന്‍കൈ എടുത്തു.  ജീവനും, ആരോഗ്യത്തിനും, അവസരങ്ങള്‍ക്കും  ദൈവത്തോട് നന്ദി പറയുന്ന കൈസെഡോയെ പോലുള്ള താരങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസം ജീവിച്ചു കാണിക്കാനും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനുമുള്ള വേദികൂടിയായി 2026 ഫുട്‌ബോള്‍ ലോകകപ്പ് മാറുകയാണ്.

Related Articles
David Villa World Cup miracle story

വലതു കാല്‍ മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍; ഫുട്‌ബോളിലെ അത്ഭുതസാക്ഷ്യമായി സ്‌പെയിന് ലോകകപ്പ് നേടിക്കൊടുത്ത വിയ്യ

ഫുട്ബോള്‍ കോര്‍ട്ടില്‍ വീണ് തുടയെല്ല് പൊട്ടിയ നാലു വയസുകാരനായ ഡേവിഡ് വിയ്യയുമായി ആശുപത്രിയില്‍  എത്തിയപ്പോള്‍ വലതുകാല്‍ മുറിച്ചുമാറ്റണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ആ കുഞ്ഞിന്റെ ഓമനത്വം നിറഞ്ഞ മുഖം കണ്ട് മനസലിവു തോന്നിയ ഡോക്ടര്‍മാര്‍ അവസാന

Read More »
How the US Vice President became Catholic

നിരീശ്വരവാദിയായിരുന്ന യുഎസ് വൈസ് പ്രസിഡന്റ് എങ്ങനെ കത്തോലിക്ക വിശ്വാസിയായി?ഉത്തരവുമായി പുതിയ പുസ്തകം ഇന്ന് പുറത്തിറങ്ങും

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ  ആത്മീയ ജീവിതവും കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവും പ്രമേയമാക്കിയ പുതിയ പുസ്തകം ഇന്ന് (ജൂണ്‍ 16) പുറത്തിറങ്ങും. ‘കമ്മ്യൂണിയന്‍: ഫൈന്‍ഡിങ് മൈ വേ ബാക്ക്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.