കുഴിത്തുറ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ഡോ. ജെറോം ദാസ് കാലംചെയ്തു

Dr. Jerome Das Passes Away

ചെന്നൈ: തമിഴ്‌നാട്ടിലെ കുഴിത്തുറ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് എമരിറ്റസ് ഡോ. ജെറോം ദാസ് വരുവല്‍ (74) കാലംചെയ്തു. ചെന്നൈ ചേറ്റ്പേട്ടിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍ കെയര്‍ ഹോമില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാ യിരുന്നു. സംസ്‌കാരം  നാളെ (മാര്‍ച്ച് 25 ) ഉച്ചകഴിഞ്ഞ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുഴിത്തുറ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കും.

2014-ല്‍ സ്ഥാപിതമായ കുഴിത്തുറ രൂപതയുടെ പ്രഥമ മെത്രാനായിരുന്നു ഡോ. ജെറോം ദാസ്.  ആരോഗ്യപരമായ കാരണങ്ങളാല്‍ 2020 ജൂണ്‍ 6-ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. 

1951 ഒക്ടോബര്‍ 21-ന് കോട്ടാര്‍ രൂപതയിലെ പടുവൂരിലാണ് ജനനം. 1976-ല്‍ സലേഷ്യന്‍ ഓഫ് ഡോണ്‍ ബോസ്‌കോ സഭയില്‍ ചേര്‍ന്നു. 1981 മേയ് 24-ന് നിത്യവ്രതവാഗ്ദാനം നടത്തി. റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും തിയോള ജിയിലും ബിരുദവും ലൈസന്‍ഷ്യേറ്റും നേടി. 1985 ജൂണ്‍ 2-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 

മദ്രാസ്-മൈലാപ്പൂര്‍ കത്തീഡ്രല്‍ വികാരി, റെക്ടര്‍, സലേഷ്യന്‍ സഭയുടെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍,  നോവീസ് മാസ്റ്റര്‍ എന്നീ നിലകളില്‍ സേവനമ നുഷ്ഠിച്ചിട്ടുണ്ട്. 2014 ഡിസംബര്‍ 22-ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ കുഴിത്തുറ ബിഷപ്പായി നിയമിച്ചത്.

Related Articles
Archbishop Emeritus Prakash Mallavarapu passes away

ആര്‍ച്ചുബിഷപ് എമരിറ്റസ് പ്രകാശ് മല്ലവരപ്പു അന്തരിച്ചു

വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): വിശാഖപട്ടണം അതിരൂപത മുന്‍ ആര്‍ച്ചുബിഷപ് പ്രകാശ് മല്ലവരപ്പു (77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ ത്തുടര്‍ന്ന് വിശാഖപട്ടണത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സിസിബിഐ ജനറല്‍ സെക്രട്ടറി, സിബിസിഐ ഡോക്ട്രിനല്‍ കമ്മീഷന്‍

Read More »
KCYM youth employment initiative

യുവജനങ്ങളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറകേകി കെസിവൈഎം

എറണാകുളം: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഡോണ്‍ ബോസ്‌കോ ജോബ് പ്ലേസ്മെന്റ് നെറ്റ്വര്‍ക്ക്, കരിയര്‍ ഗൈഡന്‍സ് & ജോബ് പ്ലേസ്മെന്റ് സര്‍വീസസ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ തൊഴില്‍ മേള ശ്രദ്ധേയമായി. കെസിവൈഎം കോട്ടപ്പുറം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.