തരംഗമായി ദാവീദിനെക്കുറിച്ചുള്ള ആനിമേഷന്‍ സിനിമ  ‘ഡേവിഡ് ‘; മാര്‍ച്ച് 12 മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്

David animated movie release

മെക്‌സിക്കോ സിറ്റി: ഗോലിയാത്തിനെ തോല്‍പ്പിച്ച ദാവീദ് രാജാവിന്റെ  കഥ പറയുന്ന ആനിമേഷന്‍ ചിത്രം ‘ഡേവിഡ്’ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ റിലീസിന് ഒരുങ്ങുന്നു. മാര്‍ച്ച് 12 മുതല്‍ വിവിധ രാജ്യങ്ങളിലെ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഏഞ്ചല്‍ സ്റ്റുഡിയോസ്, 25 21 എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന് റിലീസ് ചെയ്ത ഇടങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടത്തിനപ്പുറം, ദാവീദിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത വശങ്ങളാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നതെന്ന് സംവിധായകന്‍ ബ്രെന്റ് ഡാസ് പറഞ്ഞു. ദാവീദിന്റെ രാജാവായുള്ള അഭിഷേകം, സാവൂള്‍ രാജാവുമായുള്ള സങ്കീര്‍ണ ബന്ധം, അദ്ദേഹത്തിന്റെ സംഗീതനൈപുണ്യം, ആത്മീയത എന്നിവയ്ക്ക് സിനിമയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ പ്രശസ്ത ഗായകന്‍ ഫില്‍ വിക്കാം ആണ് ദാവീദിന് ശബ്ദം നല്‍കിയിരിക്കുന്നത്.

മാര്‍ച്ച് 12 -ന് മെക്‌സിക്കോ, അര്‍ജന്റീന, പെറു, ഇക്വഡോര്‍, പനാമ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, നിക്കരാഗ്വ, പരാഗ്വേ, ബൊളീവിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് എന്നിവടങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രം മാര്‍ച്ച് 19-ന് കൊളംബിയ, ഉറുഗ്വേ എന്നീ രാജ്യങ്ങളില്‍ റിലീസ് ചെയ്യും. ഏപ്രില്‍ 30-നാണ് ചിലിയില്‍ ചിത്രത്തിന്റെ റിലീസ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ അത്ഭുതപ്പെടുത്തുമെന്ന്  സംവിധായകന്‍ ബ്രെന്റ് ഡാസ് ഉറപ്പ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.