ചിക്കാഗോ സീറോ മലബാര്‍ കണ്‍വന്‍ഷന് വര്‍ണാഭമായ തുടക്കം

ചിക്കാഗോ: ഭാരതത്തിനു വെളിയിലെ പ്രഥമ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള സീറോ മലബാര്‍ കണ്‍വന്‍ഷന് വര്‍ണാഭമായ തുടക്കം. രൂപതയുടെ പ്രഥമ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് കണ്‍വന്‍ഷന് ഔദ്യോഗിക ആരംഭമായത്. 

ചിക്കാഗോ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ജൂബിലി കണ്‍വന്‍ഷന്‍ നടക്കുന്നത്. കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന യേശുവിന്റെ കാലത്തെ ജറുസലേമിനെ പുനഃരവതരിപ്പിച്ച ‘ജെറുസലേം കംസ് എലൈവ്’ പ്രോഗ്രാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അന്നത്തെ കാഴ്ചകള്‍, ശബ്ദങ്ങള്‍, ആളുകള്‍, സംസ്‌കാരം എന്നിവ തൊട്ടനുഭവിച്ച് സുവിശേഷത്തിന്റെ കാലത്തേക്കുള്ള ആ യാത്ര കാണികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി. 

👉 https://youtu.be/UGdSecODfqs

വിശുദ്ധ തോമാശ്ലീഹായിലൂടെ പകരപ്പെട്ട വിശ്വാസവും ലോകം മുഴുവന്‍ സുവിശേഷം അറിയിക്കുക എന്ന ക്രിസ്തു ഭരമേല്പ്പിച്ച ഉത്തരവാദിത്വവും വരുംതലമുറകളിലേക്ക് പകരണമെന്ന ആഹ്വാനം ചെയ്യുന്ന രംഗാവിഷ്‌കാരമായ ‘ഫ്രം ക്രോസ് ടു ദ നേഷന്‍സ്’ കാണികളെ ആകര്‍ഷിച്ചു. 

തുടര്‍ന്നായിരുന്നു രജതജൂബിലി കണ്‍വന്‍ഷന്‍ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പുഃനസുവിശേഷവല്ക്കരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനുള്ള അവസരമാണ് രജതജൂബിലിയെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. അമേരിക്കയിലെ ലത്തീന്‍ രൂപതകളുടെ സഹകരണത്തിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കൊണ്ട് ദൈവമഹത്വത്തിനുവേണ്ടി ചെയ്ത വലിയ കാര്യങ്ങള്‍ക്ക് രൂപതയെ മാര്‍ തട്ടില്‍ അഭിനന്ദിച്ചു. ചിക്കാഗോ സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. 

ചിക്കാഗോ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ബ്ലെയിസ് ജെ. സുപിച്ച് മുഖ്യപ്രഭാഷണം നടത്തി. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികവും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളും ആഘോ ഷിക്കുന്ന ജൂലൈ മാസത്തില്‍ തന്നെയാണ് ചിക്കാ ഗോ രൂപതയുടെ ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നതെന്നുള്ളത് പ്രസക്തമാണെന്ന് കര്‍ദിനാള്‍ പറഞ്ഞു.

മതാന്തര സംവാദത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്, ചിക്കാഗോ സീറോ-മലബാര്‍ രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, കാനഡയിലെ മിസിസാഗ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 5000ല്‍പ്പരം പേരാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ഈ നിര്‍ണായക നിമിഷങ്ങള്‍ കണ്‍വന്‍ഷന്റെ ഒഫീഷ്യല്‍ മീഡിയാ പാര്‍ട്‌നേഴ്‌സായ ശാലോം ഗ്ലോബലിലൂടെ ലോകമെമ്പാടും തത്സമയം കാണാം.

Related Articles
Chicago Syro-Malabar Convention concludes

ചിക്കാഗോ കണ്‍വന്‍ഷന് പ്രൗഢോജ്ജ്വല സമാപനം

ചിക്കാഗോ: പ്രവാസ മണ്ണില്‍ വിശ്വാസദീപങ്ങള്‍ തെളിയിച്ച 25 വര്‍ഷങ്ങള്‍ക്ക് നന്ദിപ്രകാശിപ്പിച്ചുകൊണ്ട് നടത്തിയ സീറോ മലബാര്‍ കണ്‍വന്‍ഷന് ചിക്കാഗോയില്‍ ധന്യസമാപ്തി. രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് നാലു ദിവസം നീണ്ടുനിന്ന കണ്‍വന്‍ഷന്

Read More »
Syro Malabar Ireland national Bible Kalolsavam April 25 Tullamore

അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ പ്രഥമ ദേശീയ ബൈബിള്‍ കലോത്സവം ഏപ്രില്‍ 25-ന് താലായില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ നാഷണല്‍ ബൈബിള്‍ കലോത്സവം  25-ന്  താലായില്‍ നടക്കും. ഡബ്ലിന്‍ റീജിയന്‍ ആതിഥേയത്വം വഹിക്കുന്ന  വിശ്വാസ കലാമാമാങ്കം താലയിലെ സെന്റ്  മാര്‍ക്ക് സ്‌കൂളിലാണ് അരങ്ങേറുന്നത്. രാവിലെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.