
ചിക്കാഗോ: സീറോമലബാര്‍ ചിക്കാഗോ രൂപതയുടെ വളര്‍ച്ചയ്ക്ക് അടിത്തറപാകിയ പ്രഥമ പ്രവര്‍ത്ത കരെയും മുതിര്‍ന്ന അംഗങ്ങളെയും ആദരിക്കുന്ന തിനായി മഹാസംഗമം നടത്തുന്നു. രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെയും സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്റെയും ഭാഗമായിട്ടാണ് ‘പയനീര്‍സ്& സീനിയേഴ്‌സ്’ സംഗമം നടത്തുന്നത്.
ജൂബിലി ആഘോഷങ്ങളുടെ സമാപന ത്തോടനുബന്ധിച്ച് ജൂലൈ 9 മുതല്‍ 12 വരെ ചിക്കാഗോയിലെ മക്കോര്‍മിക് പ്ലേസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സീറോ മലബാര്‍ കണ്‍വന്‍ ഷനിലാണ് സംഗമം ഒരുക്കിയിരിക്കുന്നത്.
രൂപതയുടെ പ്രാരംഭകാലം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചവരുടെ അനുഭവങ്ങളും സേവനങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ നടത്തുന്നത്.
ഇടവകകളും സമൂഹങ്ങളും കെട്ടിപ്പടുക്കുന്നതിനും രൂപകല്‍പ്പന ചെയ്യുന്നതിനും പ്രാരംഭഘട്ടത്തില്‍ നേരിട്ട വെല്ലുവിളികളെയും അവര്‍ നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളെയും കുറിച്ച് പ്രതിപാദിക്കുന്ന പ്രത്യേക അഭിമുഖങ്ങളും സിമ്പോസിയങ്ങളും സംഗമത്തില്‍ ഉണ്ടാകും.
സീറോ മലബാര്‍ ചിക്കാഗോ രൂപത വികാരി ജനറാള്‍ മോണ്‍. ജോണ്‍ മേലേപ്പുറം, വികാരി ജനറാളും ചിക്കാഗോ കത്തീഡ്രല്‍ ദേവാലയ വികാരിയുമായ മോണ്‍. തോമസ് കടുകപ്പള്ളിലും സംഘവുമാണ് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. ചരിത്രപരമായ പ്രാധാന്യമുള്ള ഈ സംഭാഷണങ്ങളും അഭിമുഖങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്ത് പില്‍ക്കാലത്തേക്കായി പ്രക്ഷേപണം ചെയ്യാനും സംഘാടകര്‍ പദ്ധതിയിട്ടിട്ടുണ്ട്.
പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും അതില്‍ സജീവമായി പങ്കുചേരുന്നതിനും താല്പര്യമുള്ള രൂപതയിലെ പ്രഥമ പ്രവര്‍ത്തകരും മുതിര്‍ന്നവരും കോ-ഓര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി (8476360936/kottukappally@comcast.net), തോമസ് പുതുകുളം (8479248079) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
രജത ജൂബിലി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കും അതിഥി കള്‍ക്കും ഈ പരിപാടിയില്‍ പ്രവേശനം ഉണ്ടാ യിരിക്കും.
മാര്‍ട്ടിന്‍ വിലങ്ങോലില്‍
