
ന്യൂഡല്‍ഹി: വിദേശ സഹായ നിയന്ത്രണ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള (എഫ്‌സിആര്‍എ) സഭയുടെ ആശങ്കകള്‍ വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) കത്തയച്ചു.
സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജെ. കൂട്ടോയാണ് മെത്രാന്‍ സംഘത്തിനു വേണ്ടി കത്ത് സമര്‍പ്പിച്ചത്. ലോക്‌സഭയില്‍ ബില്ല് ചര്‍ച്ചയ്‌ക്കെടുക്കാ നിരിക്കെയാണ് മെത്രാന്‍ സമിതി കത്ത് നല്‍കിയത്.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെയും രാജ്യത്തിന്റെ വികസനത്തില്‍ സന്നദ്ധസംഘടനകള്‍ നടത്തുന്ന സംഭാവനകളെയും മാനിക്കുന്ന വിധത്തില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

