
ഭുവനേശ്വര്‍: ഒഡീഷയില്‍ കത്തോലിക്ക ദേവാലയം ഒരു സംഘം ആളുകള്‍ അക്രമിച്ചു. അള്‍ത്താര അടിച്ചു തകര്‍ച്ച സംഘം കുരിശും ബൈബിളും വി. കുര്‍ബാനയ്ക്കുള്ള തിരുവസ്ത്രങ്ങളും മറ്റു വിശുദ്ധ വസ്തുക്കളും പുറത്തേക്കുകൊണ്ടു തീവച്ചു നശിപ്പിച്ചു. രായഗഡ രൂപതയിലെ ഡെംഗാസ്വര്ഗി ഗ്രാമ ത്തിലെ സെന്റ് പൗള മോണ്ടല്‍ ദേവാലയമാണ് അക്രമികള്‍ തകര്‍ത്തത്.
രാത്രിയില്‍ ഒരു സംഘം അക്രമികള്‍ ഗ്രാമത്തിലെ മൂന്ന് കത്തോലിക്കാ വിശ്വാസികളുടെ വീടുകള്‍ വളഞ്ഞ് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഭയപ്പെട്ട അവര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ തയാറായില്ല. അതോടെ പ്രകോപിതരായ സംഘം ദേവാലയത്തിന് നേരെ തിരിയുകയായിരുന്നു.
ദേവാലയത്തിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ സംഘം വിശുദ്ധ വസ്തുക്കള്‍ തീവച്ച് നശിപ്പിച്ചതിനൊപ്പം ഉപകരണങ്ങളും നശിപ്പിച്ചു. ദേവാലയ മണികള്‍ക്കും കേടുപാടുകള്‍ വരുത്തി.
പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും അക്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചില തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകരെ കേസില്‍നിന്നും ഒഴിവാക്കിയതായുള്ള ആരോപണവും ഉയരുന്നുണ്ട്. ദേവാലയം തകര്‍ത്തതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
