
പാളയം: വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ സഹായ മെത്രാന് ബിഷപ് ഡോ. ക്രിസ്തുദാസിന്റെ കാര്‍മികത്വ ത്തില്‍ നടന്നു. വെള്ളയമ്പലം സെന്റ് തെരേസാസ് ദൈവാ ലയത്തില്‍ നടന്ന ചടങ്ങില്‍ അതിരൂപതയിലെ 7 പ്രോ- ലൈഫ് കുടുംബങ്ങളിലെ 7 കുഞ്ഞുങ്ങളാണ് തിരുസഭാംഗങ്ങളായത്.
മാര്‍ത്താണ്ഡന്‍തുറ ഇടവകയിലെ സുതന് പ്രകാശ്-ലൂര്‍ദ്മേരി ദമ്പതികളുടെ നാലാമത്തെ മകന് അന്റോണിയോ ജോയേല്‍ പ്രകാശ്, കൊല്ലങ്കോട് ഇടവകയില്‍ ഫ്രഡി-അനീഷ ദമ്പതിക ളുടെ നാലാമത്തെ മകന് ഫാവിയോ ഫ്രഡി, ഇതേ ഇടവകയിലെ ഷിബു-സോണിയ ദമ്പതികളുടെ നാലാമത്തെ മകള്‍ ലിയോറ, പുല്ലുവിള ഇടവകയിലെ സോണി-ജീനദാസ് ദമ്പതികളുടെ നാലാമത്തെ മകള്‍ ജിയ മരിയ സോണി, പൂന്തുറ ഇടവകയിലെ ജോണ്‍പോള്‍-ശരണ്യ ദമ്പതികളുടെ നാലാമത്തെ മകന് സ്കാ ര്ഫനോ എസ് പോള്‍, പൂന്തുറ ഇടവകയിലെതന്നെ ജോബിന് ദാസ് -ജന്‍സി ദാസ് ദമ്പതികളുടെ നാലാമത്തെ മകന് ജോയേല്‍ ജോബിന്, പള്ളം ഇടവകയിലെ സേവ്യര്‍-സോണിയ ദമ്പതിക ളുടെ നാലാമത്തെ മകള്‍ പ്രഗയ എന്നിവരാണ് ബിഷപ്പില്‍നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചത്.
തുടര്‍ന്ന് ജീവന് സമൃദ്ധി പദ്ധതി പ്രകാരമുള്ള കുഞ്ഞുങ്ങളുടെ പേരിലുള്ള സമ്പാദ്യ പദ്ധതികളുടെ രേഖകള്‍, മെമന്റോ, ലവീത്ത മിനിസ്ട്രിയുടെ ധനസഹായതുക എന്നിവ മാതാപിതാക്കള്‍ ബിഷപ്പില്‍നിന്നും സ്വീകരിച്ചു. പതിനാലാം തവണയാണ് കുടുംബപ്രേഷിത ശുശ്രൂഷ പ്രോ-ലൈഫ് കുടുംബങ്ങള്‍ക്കുള്ള ജ്ഞാനസ്നാനം നടത്തുന്നത്. കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ ഫാ. റിച്ചാര്‍ഡ് സഖറിയാസ്, ലവീത്ത മിനിസ്ട്രി ഡയറ ക്ടര്‍ ഫാ. റോബര്‍ട്ട് ചാവറാനാനിക്കല് എന്നിവര്‍ സന്നി ഹിതരായിരുന്നു.