ദൈവവചനം ലോകത്തിന്റെ വിവിധ ഭാഷകളിൽ ലഭ്യമാക്കുന്ന “ബൈബിൾ ഓൺ (BibleOn)” ആപ്പിലൂടെ, ആത്മീയ ദൗത്യത്തിന് പുതിയ മാതൃക നൽകിയ ഫാ. ജോസുകുട്ടി SDBക്കും, സാങ്കേതികവിദ്യയുടെ ശക്തി സുവിശേഷത്തിനായി വിനിയോഗിച്ച എലോയിറ്റ് ഇന്നവേഷൻസ് സിഇഒ തോംസൺ ഫിലിപ്പിനും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ ആദരം.
ലിപിപോലും ഇല്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി ഭാഷകളിൽ ദൈവവചനം ലഭ്യമാക്കണമെന്ന തീക്ഷ്ണമായ ആഗ്രഹത്തിൽ ആരംഭിച്ച ഈ ദൗത്യം, ഇന്ന് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടിയ ലോകോത്തര ഡിജിറ്റൽ പ്ലാറ്റ്ഫോമായി വളർന്നിരിക്കുന്നു. വിശ്വാസവും സാങ്കേതികവിദ്യയും കൈകോർക്കുമ്പോൾ ഉത്ഭവിക്കുന്ന മാറ്റത്തിന്റെ തെളിവായി ബൈബിൾ ഓൺ മാറിയിരിക്കുകയാണ്.