ലോകകപ്പിലെ സുവിശേഷകര്‍; ബൈബിള്‍ ബ്രദേഴ്‌സ് ചരിത്രമെഴുതുമ്പോള്‍

Bible Brothers making history at the FIFA World Cup

മെക്‌സികോ സിറ്റി: ലോകം ഫുട്‌ബോള്‍ ആവേശത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. കളിയിലെ അസാധാരണമായ മികവുകൊണ്ടും കളിക്കളത്തിലെ വിശ്വാസ പ്രഖ്യാപ നങ്ങള്‍കൊണ്ടും ശ്രദ്ധേയരായ നിരവധി താരങ്ങളുണ്ട്. ഈ ലോക കപ്പിലെ 3 താരങ്ങള്‍ ബൈബിള്‍ ബ്രദേഴ്‌സ് എന്നാണറിയപ്പെടുന്നത്.

ഇംഗ്ലണ്ടിന്റെ ഭാവി വാഗ്ദാനങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബുകായോ സാക്ക, മാര്‍ക്ക് ഗുവേഹി, എബെറെച്ചി എസെ എന്നിവരാണ് കളിയെ വിശ്വാസ പ്രഘോഷണത്തിനുള്ള വേദികൂടിയായി മാറ്റുന്നത്.

സാക്ക അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇംഗ്ലണ്ടിനായി ഇതുവരെ 14 ഗോളുകള്‍ നേടിയിട്ടുണ്ട്. മാര്‍ക്ക് ഗുവേഹി പ്രതിരോധനിരയിലാണ് കളിക്കുന്നതെങ്കിലും 1 ഗോള്‍ സ്വന്തമായിട്ടുണ്ട്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ എബെറെച്ചി എസെ ഇതുവരെ 3 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഈ മൂന്നു താരങ്ങളും പരിശീലന ക്യാമ്പുകളില്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നതുകൊണ്ടാണ് ഇവരെ ബൈബിള്‍ ബ്രദേഴ്‌സ് എന്നു വിളിക്കുന്നത്.

ബുകായോ സാക്കയുടെ രണ്ടാമത്തെ ലോകക പ്പാണിത്. വലതുവശത്തെ ഏറ്റവും അപകടകാരിയായ ഫോര്‍വേഡ് എന്നാണ് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പന്തുമായി എതിര്‍ ടീമിന്റെ ബോക്‌സിലേക്ക് വെട്ടിത്തിരിഞ്ഞു കയറാനുള്ള അസാധാരണമായ മികവാണ് അതിനു കാരണം. ചില സാഹചര്യങ്ങളില്‍ ലെഫ്റ്റ് വിങ്ങറായും വിങ്-ബാക്കായും കളിക്കാറുണ്ട്. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ സാക്കെ ഇംഗ്ലണ്ടിനായി 3 ഗോളുകള്‍ നേടിയിരുന്നു.

2024 ലെ യൂറോ കപ്പില്‍  ഇംഗ്ലണ്ട് ടീമംഗമായിരുന്ന എബെറെച്ചി എസെയുടെ ആദ്യ ലോകകപ്പ് മത്സരമാണിത്. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് അദ്ദേഹം ടീമില്‍ സ്ഥാനം ഉറപ്പിച്ചത്.

യൂറോ കപ്പില്‍ ഇംഗ്ലണ്ടിനായി തിളങ്ങിയ മാര്‍ക്ക് ഗുവെഹിയുടെ ആദ്യ ലോകകപ്പ് മത്സരമാണ്. പ്രതിരോധനിരയുടെ സെന്റര്‍ ബാക്ക് ആയാണ് ഗുവെഹി കളിക്കുന്നത്. ശാന്തതയോടെയുള്ള പ്രതിരോധവും കൃത്യമായ ടാക്ലിംഗുകളുമാണ് ഗുവെഹിയെ വേറിട്ടുനിര്‍ത്തുന്നത്.

 ‘യേശു നിങ്ങളെ സ്‌നേഹിക്കുന്നു എന്ന് മാര്‍ക്ക് ഗുവേഹിയുടെ കൈത്തണ്ടയില്‍ എഴുതിയിട്ടുണ്ട്. ബൈബിള്‍ വായിക്കാത്ത ഒരു ദിവസംപോലും  തന്റെ ജീവിതത്തില്‍ ഇല്ലെന്ന് സാക്കെ പറഞ്ഞത് മാധ്യമപ്രവര്‍ത്തരും ചാനല്‍ ക്യാമറകളും തിങ്ങിനിറഞ്ഞ വേദിയില്‍വച്ച് പരസ്യമായിട്ടായിരുന്നു. ഗോളുകള്‍ക്ക് പിന്നാലെ ആകാശത്തേക്ക് വിരല്‍ ചൂണ്ടി ദൈവത്തിന് നന്ദി പറയുന്നതും സാക്കെയുടെ പതിവു രീതിയാണ്.

Related Articles
Faith behind the origin of the FIFA World Cup

ഫുട്‌ബോള്‍ ലഹരിയില്‍ ലോകം;അറിയാം, ഫിഫാ ലോകകപ്പിന്‍റെ ഉദ്ഭവത്തിന് പിന്നിലെ വിശ്വാസത്തിന്‍റെ ചരിത്രം!

വാഷിംഗ്ടണ്‍ ഡി.സി: മെക്‌സിക്കോ സിറ്റിയിലെ വിഖ്യാതമായ എസ്റ്റാഡിയോ അസ്‌ടെക്ക സ്റ്റേഡിയത്തില്‍  ഫിഫ ലോകകപ്പ് 2026 മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കായികമാമാങ്കമാകാനുള്ള തായാറെടുപ്പിലാണ്

Read More »
Faces of Choice at the FIFA World Cup

ഫുട്‌ബോള്‍ ലോകകപ്പ്  ജീവന്റെ പ്രഘോഷണ വേദിയാകും;ഗര്‍ഭച്ഛിദ്രത്തെ അതിജീവിച്ചവരെ അണിനിരത്തി ‘ഫേസസ് ഓഫ് ചോയ്‌സ്’

വാഷിംഗ്ടണ്‍ ഡിസി: കളിക്കളത്തിന് പുറത്ത് മാനവികതയുടെയും അതിജീവനത്തിന്റെയും ജീവന്റെയും പ്രഘോഷണവേദി കൂടിയായി ഫിഫ 2026 ലോകകപ്പ് മാറും. ഈ അന്താരാഷ്ട്ര വേദിയിലൂടെ ഗര്‍ഭച്ഛിദ്ര ശ്രമങ്ങളെ  അത്ഭുതകരമായി അതിജീവിച്ച മനുഷ്യരുടെ നേര്‍ക്കാഴ്ചകളും അവരുടെ ജീവിതകഥകളും ലോകത്തിന്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.