എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ നഗറിലെ ‘ഓസം ബൈറ്റ്സ്’ കേവലം ഒരു ബ്രാൻഡ് മാത്രമല്ല; അത് ഒരു കൂട്ടം മാതാപിതാക്കളുടെയും അവരുടെ മക്കളുടെയും നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേർസാക്ഷ്യമാണ്. ഓട്ടിസം ഒരു പരിമിതിയല്ല, മറിച്ച് അനന്തസാധ്യതയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഇവർ.