ഐതിഹാസിക നിമിഷത്തില്‍ യേശുവിന്റെ സുപ്രധാന കല്‍പ്പന ഓര്‍മിപ്പിച്ച് ഒറിയോണ്‍ പൈലറ്റ്;’ഞങ്ങള്‍ ചന്ദ്രനില്‍ നിന്ന് നിങ്ങളെ സ്‌നേഹിക്കുന്നു’

Artemis II pilot sermon love Christ lunar flyby

വാഷിംഗ്ടണ്‍ ഡിസി: നാസയുടെ ആര്‍ട്ടിമെസ് 2 ദൗത്യത്തിന്റെ ഭാഗമായി ഒറിയോണ്‍ പേടകം ചന്ദ്രനോട് ഏറ്റവും അടുത്തെത്തുന്നതിന് തൊട്ടുമുന്‍പ് ഭൂമിയിലേക്ക് അയച്ച സന്ദേശത്തില്‍ യേശുവിന്റെ സുപ്രധാന കല്‍പ്പന ലോകത്തെ ഓര്‍മിപ്പിച്ച്  ദൗത്യത്തിന്റെ പൈലറ്റായ വിക്ടര്‍ ഗ്ലോവര്‍.

ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്ന ആ നിമിഷത്തില്‍ വിക്ടര്‍ ഇപ്രകാരം പറഞ്ഞു,’നാം പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്നത് തുടരുമ്പോള്‍, ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രഹസ്യത്തെക്കുറിച്ച് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് സ്‌നേഹമാണ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ എന്താണോ അത് മുഴുവന്‍ ഉപയോഗിച്ച് സ്‌നേഹിക്കുക എന്നതാണ് ഏറ്റവും വലിയ കല്പനയെന്ന് ക്രിസ്തു പഠിപ്പിച്ചു.  അതിന് തുല്യമായ രണ്ടാമത്തെ കല്പനയെക്കുറിച്ചും ഗുരു പറഞ്ഞു: നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കുക എന്ന്.’

യുദ്ധങ്ങളും കലഹങ്ങളും കൊണ്ട് മുറിപ്പെട്ട ലോകത്തിന്, ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്ക് മറയുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്തു പഠിപ്പിച്ച സ്‌നേഹത്തിന്റെ സന്ദേശം വിക്ടര്‍ കൈമാറിയത്. ചന്ദ്രന് പിന്നില്‍ റേഡിയോ തരംഗങ്ങള്‍ പോലും എത്താത്ത 40 മിനിറ്റോളം നീണ്ട നിശബ്ദതയിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേര്‍ത്തു: ‘ചന്ദ്രനില്‍ നിന്ന് ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു.’

മനുഷ്യകുലത്തിന്റെ ചരിത്രം തിരുത്തിയെഴുതിക്കൊണ്ട് മനുഷ്യന്‍ ഭൂമിയില്‍ നിന്ന് സഞ്ചരിച്ച ഏറ്റവും വലിയ ദൂരം നാസയുടെ ആര്‍ട്ടിമെസ് 2 ദൗത്യം പിന്നിട്ട്  കഴിഞ്ഞു.  ഇതിന് മുമ്പ് ഭൂമിയില്‍ നിന്ന് മനുഷ്യന്‍ സഞ്ചരിച്ച ഏറ്റവും വലിയ ദൂരമായ 2,52,760 മൈലുകളെക്കാള്‍  4,100 മൈല്‍ കൂടുതല്‍ ദൂരം സഞ്ചരിച്ചാണ്  ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്കുള്ള മടക്കായാത്ര ആരംഭിച്ചത്. 1972-ന് ശേഷം മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ദൗത്യമാണ് ആര്‍ട്ടെമിസ് 2. ഇതുവരെ ഒരു മനുഷ്യനും കാണാത്ത കാഴ്ചകള്‍ തങ്ങള്‍ കണ്ടതായി കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക്, ജെറമി ഹാന്‍സെന്‍ എന്നിവരടങ്ങിയ നാലംഗ സംഘം  പറയുന്നു. ഭാവിയില്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങാനുള്ള  ദൗത്യങ്ങള്‍ക്ക് ഈ യാത്ര അടിത്തറ പാകും.

പ്രപഞ്ചത്തിന്റെ അതിരുകള്‍ തേടിയുള്ള മനുഷ്യരാശിയുടെ യാത്ര തുടരുമ്പോഴും യേശു നല്‍കിയ സ്‌നേഹത്തിന്റെ കല്‍പ്പന പാലിക്കേണ്ടതിന്റെ പ്രസക്തി ഈ ദൗത്യത്തിന്റെ പൈലറ്റായ വിക്ടറിന്റെ വാക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ചന്ദ്രന്റെ അന്തരീക്ഷ മണ്ഡലത്തില്‍ നിന്ന് വിക്ടര്‍ നല്‍കിയ ഈ സന്ദേശം ഏത് സാഹചര്യത്തിലും സ്‌നേഹവും കരുണയും കാത്തുസൂക്ഷിക്കുവാന്‍ നമ്മുടെ ഹൃദയങ്ങളെ പ്രചോദിപ്പിക്കട്ടെ.

Related Articles
'I'll Pray, But Not for Victory': Spain Coach Luis de la Fuente

‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല!’ :  സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ

ഫിഫ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീനയും സ്‌പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശത്തിലാണ് കായികലോകം. ലയണല്‍ മെസിയും എന്‍സോ ഫെര്‍ണാണ്ടസും അടങ്ങുന്ന അര്‍ജന്റീനയുടെ നിരയുടെ ലുഹാന്‍ മാതാവിനോടുള്ള ഭക്തിയും ദൈവവിശ്വാസവും ഏറെ പ്രസിദ്ധമാണെങ്കില്‍ മറുവശത്ത് കത്തോലിക്കാ

Read More »
V D Satheesan on Saint Thomas the Apostle

യേശുവിന്റെ ശിഷ്യന്മാരില്‍ ഏറ്റവും ഇഷ്ടം തോമാശ്ലീഹായെ ആണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

തിരുവനന്തപുരം: യേശുവിന്റെ ശിഷ്യന്മാരില്‍ ഏറ്റവും ഇഷ്ടം തോമാശ്ലീഹായെ ആണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. തിരുവനന്തപുരം ലൂര്‍ദ് ഫൊറോന എപിജെഎം ഹാളില്‍ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുക്റാന സ്നേഹസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  വിശ്വസിക്കുന്ന കാര്യത്തിനുവേണ്ടി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.