വിശുദ്ധ ഫ്രാന്‍സിസിന്റെ വര്‍ഷത്തിന് വരാപ്പുഴ അതിരൂപതയില്‍ ഏഴിന് തുടക്കംകുറിക്കും

Archdiocese of Varapuzha celebrates the year of Saint Francis of Assisi

കൊച്ചി: അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വര്‍ഷത്തിന് വരാപ്പുഴ അതിരൂപതയില്‍ ഫെബ്രുവരി ഏഴിന് തുടക്കം കുറിക്കുന്നു.

വൈകുന്നേരം ആറിന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടക്കുന്ന ദിവ്യബലി മധ്യേ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വര്‍ഷത്തിന് വരാപ്പുഴ അതിരൂപതയില്‍ ഔദ്യോഗിക തുടക്കംകുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ ദിവ്യബലി അര്‍പ്പിക്കും.

വിശുദ്ധ ഫ്രാന്‍സിന്റെ 800-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് 2026 ജനുവരി മുതല്‍ 2027 ജനുവരി വരെ ലിയോ പതിനാലാമന്‍ പാപ്പ സവിശേഷ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രത്യേക ജൂബിലി വര്‍ഷത്തില്‍, സാധാരണ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പൂര്‍ണ ദണ്ഡവിമോചനവും പാപ്പ അനുവദിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതയില്‍ പൂര്‍ണ ദണ്ഡവിമോചനം നേടുവാനായി എറണാകുളം സെന്റ് ഫ്രാന്‍ സിസ് അസീസി കത്തീഡ്രല്‍, ചൊവ്വര സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയം, പൊന്നുരുന്നികപ്പൂച്ചിന്‍ ആശ്രമ ദേവാലയം എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തി, വ്യവസ്ഥകള്‍ നിറവേറ്റുകയും പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്യുന്ന എല്ലാ വിശ്വാസികള്‍ക്കും പൂര്‍ണ ദണ്ഡവിമോചനം ലഭിക്കും.

വിശ്വാസികള്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം നല്‍കുന്നതിനായി ഈ ദേവാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

Related Articles
Varapuzha Archdiocese pays tribute to people's representatives

ജനപ്രതിനിധികള്‍ക്ക് വരാപ്പുഴ അതിരൂപതയുടെ ആദരം

കൊച്ചി: സമൂഹത്തിലും സഭയിലും രാഷ്ട്രീയത്തിലും മികച്ച മാതൃകകളായി പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തില്‍ വരാപ്പുഴ അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.