ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ ഉദ്‌ഘാടനം ചെയ്തു

അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ സ്മരണാർത്ഥം രൂപീകരിച്ച ‘ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ ഫൗണ്ടേഷന്റെ’ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ.

ചങ്ങനാശ്ശേരി മീഡിയ വില്ലേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുംബൈ മുൻ ആർച്ച്‌ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം നിർവഹിച്ചു. സീറോ മലബാർ സഭയുടെ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കുകയും ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങൾ: മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ ദർശനങ്ങളും പ്രബോധനങ്ങളും സംരക്ഷിക്കുക. ഇന്ത്യൻ ഭരണഘടന, ന്യൂനപക്ഷാവകാശങ്ങൾ, പൊതുവിദ്യാഭ്യാസം, സഭൈക്യം എന്നീ വിഷയങ്ങളിൽ ഗവേഷണവും പഠനവും പ്രോത്സാഹിപ്പിക്കുക. സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കുകയും വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകുന്നവരെ ആദരിക്കുകയും ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.