സത്യത്തെ വെളിപ്പെടുത്താനുള്ള ജാഗ്രത മാധ്യമ ശൈലിയാകണം: ആര്‍ച്ചുബിഷപ് ചക്കാലയ്ക്കല്‍

Archbishop Chakkalakal on responsible media

കൊച്ചി: സത്യത്തെ വെളിപ്പെടുത്താനുള്ള നിതാന്ത  ജാഗ്രത മാധ്യമശൈലിയാകണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാല യ്ക്കല്‍. കേരള കത്തോലിക്കാ സഭയിലെ രൂപതക ളിലെയും സന്യാസ സഭകളിലെയും പിആര്‍ ഒമാ രുടെയും മീഡിയ, ജാഗ്രത വിഭാഗങ്ങളിലെ നേതൃ സ്ഥാനങ്ങളിലുള്ളവരുടെയും സംയുക്ത വാര്‍ഷിക യോഗം എറണാകുളം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 തുറവിയുടേതും സംഭാഷണത്തിന്റേതുമായ ശൈലി മാധ്യമ സംസ്‌കാരമായി വളരണമെന്ന് ഡോ. ചക്കാലയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.  കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് അധ്യക്ഷത വഹിച്ചു.

 കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍, സിസ്റ്റര്‍ ആന്‍സി പോള്‍ എസ്.എച്ച്, ജോസഫ് ജൂഡ് അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 മാധ്യമ പ്രവര്‍ത്തകനായ ഡോ. വിനോദ് കെ ജോസ്, ഐ.ടി വിദഗ്ധന്‍ തോംസണ്‍ ഫിലിപ്പ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Related Articles
Church must adapt with time for growth of society

സമൂഹത്തിന്റെ വളര്‍ച്ചക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ സഭ കാലത്തിനൊത്ത് സജ്ജമാകണം

കുട്ടിക്കാനം: പൊതുസമൂഹത്തിന്റെ സമഗ്രവളര്‍ച്ച പ്രയോജനപ്പെടും വിധം സഭ കാലത്തിനൊത്തു സജ്ജമാകണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം

Read More »
Chevalier CL Jose 95 inspiring life

95 പിന്നിട്ടിട്ടും തിളക്കത്തോടെ  ഷെവ. സി.എല്‍ ജോസ്

തൃശൂര്‍: നാടകകൃത്ത്, സാഹിത്യകാരന്‍, സംഘാടകന്‍, നടന്‍ തുടങ്ങിയ നിലകളിലെല്ലാം ഏറെ ജനപ്രിയനായ സി.എല്‍ ജോസ് 95ന്റെ നിറവില്‍. സാംസ്‌കാരിക നായകന്മാര്‍ ഉള്‍പ്പെടെ ഒട്ടനവധി പേര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആശംസകള്‍ അറിയിച്ചു. സാംസ്‌കാരിക പ്രവര്‍ത്തനവും നാടകരചനയും

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.