മാര്‍ച്ച് 5-ന് മംഗളവാര്‍ത്ത തിരുനാള്‍;ഒപ്പം ‘അജാത ശിശുക്കളെ’ ഓര്‍ക്കാനുള്ള ദിനവും

Annunciation feast March 25 unborn children remembrance

ലിമ/പെറു: ഇന്ന് മാര്‍ച്ച് 25 – മംഗളവാര്‍ത്ത തിരുനാള്‍. ഗബ്രിയേല്‍ ദൈവദൂതന്‍ പങ്കുവച്ച മംഗളവാര്‍ത്തയോട് മറിയം പറഞ്ഞ ‘യേസി’-ലൂടെ മാനവചരിത്രം തിരുത്തിക്കുറിക്കപ്പെട്ടതിന്റെ ഓര്‍മ്മയാചരിക്കുന്ന പുണ്യദിനം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ഈ തിരുനാള്‍ ദിനം ജനിക്കാതെ പോയ ശിശുക്കളെ ഓര്‍മിക്കാനുള്ള ദിവസം കൂടെയായി പല രാജ്യങ്ങളും ആചരിക്കുന്നു. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ ഓരോ മനുഷ്യജീവനും പവിത്രമാണെന്ന സന്ദേശമാണ് ഈ ദിനം നല്‍കുന്നത്.

ഗര്‍ഭാവസ്ഥയിലുള്ള ശിശുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിനുമായി പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും മാര്‍ച്ച് 25 ‘അജാത ശിശുക്കളുടെ ദിനമായി’ ആചരിക്കുന്നു. 1993-ല്‍ ലോകത്തിലാദ്യമായി ‘ അജാത ശിശുക്കളുടെ ദിനം’ പ്രഖ്യാപിച്ച രാജ്യം എല്‍ സാല്‍വദോറാണ്. ഇന്ന് അര്‍ജന്റീന, ചിലി, മെക്‌സിക്കോ, പെറു, കൊളംബിയ, ഇക്വഡോര്‍, ഗ്വാട്ടിമാല, നിക്കരാഗ്വ, പരാഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, വെനസ്വേല എന്നീ രാജ്യങ്ങളും അജാത ശിശുക്കളുടെ ദിനാചരണം നടത്തിവരുന്നു.

ഗര്‍ഭച്ഛിദ്രം, ദയവധം തുടങ്ങിയ വെല്ലുവിളികള്‍ക്കെതിരെ ജീവന്റെ സംസ്‌കാരം കെട്ടിപ്പടുക്കാനാണ് കത്തോലിക്കാ സഭ ഈ ദിനത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. വിശ്വാസപരമായ ചടങ്ങുകള്‍ക്ക് പുറമെ, ഗര്‍ഭിണികള്‍ക്കുള്ള ആരോഗ്യ പരിരക്ഷ, ബോധവല്ക്കരണ ക്ലാസുകള്‍, ദരിദ്രരായ അമ്മമാര്‍ക്കുള്ള സഹായം എന്നിവയും വിവിധ ലാറ്റിന്‍ അമേരിക്കന്‍ രൂപതകളുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.

Related Articles
Prince veto abortion bill

ഭൂരിപക്ഷത്തെക്കാള്‍ പ്രധാനം ദൈവകല്‍പ്പന; ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന ബില്‍ പാസായലും വീറ്റോ ചെയ്യുമെന്ന് രാജകുമാരന്‍

ഗര്‍ഭച്ഛിദ്ര ബില്ലിനെതിരെ ഉറച്ച നിലപാടുമായി ലിച്ചന്‍സ്‌റ്റൈന്‍ കിരീടവകാശിയും നിലവിലെ ഭരണാധികാരുയമായ  അലോയിസ് രാജകുമാരന്‍. ഗര്‍ഭഛിദ്രത്തിനുളള നിയന്ത്രണങ്ങളില്‍ നിയമപരമായ ഇളവുകള്‍ നല്‍കുന്ന നിര്‍ദിഷ്ട നിയമം പാര്‍ലമെന്റില്‍ പാസായാലും താന്‍ വീറ്റോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.  ഭൂരിപക്ഷത്തിന്റെ

Read More »
Jeevan Samrakshana Samithi prayer journey

പ്രാര്‍ത്ഥനാ യാത്രയുമായി ജീവന്‍ സംരക്ഷണ സമിതി

കൊല്ലം: കൊല്ലം രൂപതയിലെ സമുദായ ഭക്തസം ഘടനകളുടെ കൂട്ടായ്മയായ ജീവന്‍ സംരക്ഷണ സമിതി ‘ജീവന്റെ സമൃദ്ധിക്കും വിശുദ്ധീകരണത്തിനും’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘പ്രാര്‍ത്ഥനായാത്ര’ തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ കൊല്ലം ബിഷപ് ഡോ. പോള്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.