ക്രൈസ്തവ എഐ പ്ലാറ്റ്‌ഫോമുമായി സഹോദരങ്ങള്‍; ‘അക്യൂട്ടിസ് എഐ’ തരംഗമാകുന്നു

Acutis AI Christian platform brothers

ടെക്സസ്: ക്രിസ്തീയ  ധാര്‍മികതയിലും കത്തോലിക്ക മതബോധനത്തിലും അധിഷ്ഠിതമായ ഒരു എഐ സെര്‍ച്ച് പ്ലാറ്റ്ഫോമിന് രൂപം നല്‍കി സര്‍വകലാശാല വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍.  ഡെള്ളാസ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ പീറ്റര്‍ കൂണിയും, ബെയ്‌ലര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ തോമസ് കൂണിയും ചേര്‍ന്ന് രൂപം നല്‍കിയ  എഐ പ്ലാറ്റ്‌ഫോമിന്റെ പേരില്‍ തന്നെ വിശുദ്ധിയുടെ   ഒരു  ഗന്ധമുണ്ട് – ‘അക്യൂട്ടിസ് എഐ’. ടെക്‌നോളജിയെ ദൈവത്തെ സ്‌നേഹിക്കാനായി ഉപയോഗിച്ച വിശുദ്ധ കാര്‍ലോ അക്യൂട്ടിസിന്റെ നാമമാണ് ഈ എഐ പ്ലാറ്റ്‌ഫോമിന് നല്‍കിയിരിക്കുന്നത്.

ചാറ്റ്ജിപിടി പോലുള്ള പ്രമുഖ എഐ പ്ലാറ്റ്ഫോമുകള്‍ പലപ്പോഴും ഗര്‍ഭച്ഛിദ്രം പോലുള്ള ധാര്‍മ്മിക വിഷയങ്ങളില്‍ സഭയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ മറുപടികളാണ് നല്‍കുന്നതെന്ന് പീറ്റര്‍ പറയുന്നു. ഇതിന് പരിഹാരാമായാണ് ‘അക്യൂട്ടിസ് എഐ’ എന്ന പ്ലാറ്റ്‌ഫോമിന് ഈ സഹോദരങ്ങള്‍ രൂപം നല്‍കിയത്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, മാര്‍പാപ്പമാരുടെ പ്രബോധനങ്ങള്‍, വിശുദ്ധ തോമസ് അക്വിനാസിന്റെ ‘സുമ്മാ തിയോളജിക്ക’ തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളാണ് ഈ എഐ പ്ലാറ്റ്‌ഫോമിനെ ട്രെയിന്‍ ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്.

വിശ്വാസപരമോ ധാര്‍മികമോ ആയ ചോദ്യങ്ങള്‍ക്ക് കത്തോലിക്ക സഭയുടെ പഠനങ്ങളെ ആധാരമാക്കിയുള്ള ഉത്തരങ്ങളാവും ‘അക്യുട്ടിസ് എഐ’ നല്‍കുക. ‘അക്യുട്ടിസ് എഐ’ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമാക്കാനും ഇവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. കുട്ടികളുടെ ചാറ്റുകള്‍ നിരീക്ഷിക്കാനും സമയം ക്രമീകരിക്കാനും മാതാപിതാക്കള്‍ക്ക് ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും.

എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരിക്കലും മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹത്തിനും ബന്ധങ്ങള്‍ക്കും പകരമാവരുതെന്ന് ഇവര്‍ പറയുന്നു. ശരിയായ വിധത്തില്‍ ഉപയോഗിച്ചാല്‍ എഐ അമൂല്യമായ ഒരു ടൂളാണെന്നും സാങ്കേതികവിദ്യ എങ്ങനെ ദൈവഹിതപ്രകാരം ഉപയോഗിക്കണമെന്നുള്ളതിന്റെ മഹത്തായ മാതൃകയാണ് കാര്‍ലോ അക്യുട്ടിസ് നല്‍കുന്നതെന്നും പീറ്ററും തോമസും വ്യക്തമാക്കി.

Related Articles
Pope Leo XIV recognizes 50 martyrs martyrdom approval

സഭയുടെ സ്ഥിരീകരണം, വിശ്വാസത്തെപ്രതി മരണം വരിച്ച ആ 50 പേരും ക്രിസ്തുവിന്റെ രക്തസാക്ഷികൾ!

മാഡ്രിഡ്: സ്‌പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് ‘വിശ്വാസത്തോടുള്ള വിദ്വേഷത്താല്‍’ കൊല്ലപ്പെട്ട 50 പേരുടെ രക്തസാക്ഷിത്വം ലിയോ 14-ാമന്‍ പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു. വിശുദ്ധര്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമെരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇത് സംബന്ധിച്ച

Read More »
International webinar on relevance of Church in expatriate life

പ്രവാസ ജീവിതത്തിലെ സഭയുടെ പ്രസക്തിയെക്കുറിച്ച് അന്താരാഷ്ട്രവെബിനാര്‍

യു.കെ: ‘സഭയും പ്രവാസ ജീവിതവും’ എന്ന വിഷയം ആസ്പദമാക്കി കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച അന്താരാഷ്ട്ര വെബിനാര്‍ ശ്രദ്ധേയമായി. യുകെയിലെ പ്രമുഖ പൊതുപ്രവര്‍ത്തകനും ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കിന്റെ മുന്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.