ഗര്‍ഭധാരണം 30 ആഴ്ചയായിട്ടും അബോര്‍ഷന് അനുമതി; കോടതി ഉത്തരവിനെതിരെ സിബിസിഐ

Abortion allowed even after 30 weeks of pregnancy

ന്യൂഡല്‍ഹി: ഗര്‍ഭധാരണം 30 ആഴ്ചയായിട്ടും അബോര്‍ഷന് അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവിനെതിരെ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ).

ഭരണഘടനാ തത്വങ്ങളും മെഡിക്കല്‍ ധാര്‍മ്മിക തയും മുന്‍നിര്‍ത്തി ഈ വിഷയത്തില്‍ പുനര്‍ചിന്തനം വേണമെന്ന് സിബിസിഎ പ്രസ് സെക്രട്ടറി ഫാ. റോഡ്രിഗസ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഏതാനും ആഴ്ചകള്‍ കൂടി കാത്തിരുന്ന് സ്വാഭാവിക പ്രസവം അനുവദിക്കുന്നതാണ് സുരക്ഷിതമായ മാര്‍ഗമെന്ന വിദഗ്ധ നിര്‍ദ്ദേശം കോടതി പരിഗണിക്കാത്തതില്‍ മെത്രാന്‍ സമിതി ദുഃഖം രേഖപ്പെടുത്തി.

മെഡിക്കല്‍ വിദഗ്ധരുടെ ഉപദേശവും ഭ്രൂണത്തിന്റെ ജീവിക്കാനുള്ള അവകാശവും ലംഘിക്കുന്നതാണ് ഈ തീരുമാനമെന്ന് സഭ കുറ്റപ്പെടുത്തി.

മെഡിക്കല്‍ ബോര്‍ഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു 15 കാരിയുടെ 30 ആഴ്ച പ്രായമായ ഗര്‍ഭം അലസി പ്പിക്കാനാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.

ഇത്രയും വൈകിയ വേളയില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി സിബിസിഐയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ജനിക്കുന്ന കുഞ്ഞിനെ ദത്തെടുക്കാനോ സംരക്ഷിക്കാനോ സര്‍ക്കാര്‍ തയ്യാറാണെന്ന് അറി യിച്ചിട്ടുള്ള സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രം അനാവശ്യമാണെന്ന് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

30 ആഴ്ച വളര്‍ച്ചയുള്ള ഒരു ഭ്രൂണം ഗര്‍ഭപാത്രത്തിന് പുറത്ത് അതിജീവിക്കാന്‍ ശേഷിയുള്ളതാണെന്ന് സഭ വ്യക്തമാക്കി. ഇത്തരം ഘട്ടത്തില്‍ അബോര്‍ഷന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ‘ജീവിക്കാനുള്ള അവകാശത്തിന്റെ’ ലംഘന മാണെന്നും ഇത് ‘നിര്‍ബന്ധിത അകാല പ്രസവ ത്തിന്’ തുല്യമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.