മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രാഹുല്‍ ദ്രാവിഡ് വിദ്യാര്‍ത്ഥിയായി ഒരിക്കല്‍ക്കൂടി സെന്റ് ജോസഫിന്റെ അക്ഷരമുറ്റത്ത്

Rahul Dravid St. Joseph's College

ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രാഹുല്‍ ദ്രാവിഡ് ഒരിക്കല്‍ക്കൂടി ബംഗളൂരു സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കൊമേഴ്‌സിന്റെ (എസ്ജെസിസി) അക്ഷരമുറ്റത്ത് എത്തിയപ്പോള്‍ ഏറെ ആഹ്ലാദത്തോടെയാണ് മാനേജ്‌മെന്റും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചത്. 

കോളേജിന്റെ പ്ലാറ്റിനം ജൂബിലി (75 വര്‍ഷം) ആഘോഷങ്ങളില്‍ പങ്കുചേരാനാണ് പൂര്‍വ്വവിദ്യാര്‍ത്ഥിയായ രാഹുല്‍ ദ്രാവിഡ് എത്തിയത്. ആഘോ ഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയും അഭിസം ബോധന ചെയ്തുകൊണ്ട് 1994 ബാച്ച് വിദ്യാര്‍ത്ഥിയായ ദ്രാവിഡ് തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.

പഠനത്തിലും കായികരംഗത്തുമുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. കര്‍ണാടകയിലെ വിവിധ കോളജുകളിലെ ടീമുകള്‍ പങ്കെടുത്ത ഇന്റര്‍ കോളേജിയറ്റ് ഹോക്കി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത രാഹുല്‍ ദ്രാവിഡ് കോളേജിന്റെ ഡയമണ്ട് ജൂബിലി ലോഗോയും പ്രകാശനം ചെയ്തു.

ബംഗളൂരു ജെസ്യൂട്ട് എഡ്യൂക്കേഷണല്‍ സൊസൈറ്റി റെക്ടര്‍ ഫാ. ഡാനിയല്‍ ഫെര്‍ണാണ്ടസ്, പ്രിന്‍സിപ്പല്‍ ഫാ. ചാര്‍ളി ലാസ്രാഡോ, കൊമേഴ്‌സ് വിഭാഗം മേധാവി നിശ്ചിത കെ, മാനേജ്മെന്റ് പ്രതിനിധികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

👉 https://youtu.be/xOXo4sMoEEc

Related Articles
Heartwarming school reopening ceremony

കണ്ണുനനയിച്ച ഹൃദയസ്പര്‍ശിയായ ഒരു പ്രവേശനോത്സവം; ഈ നാടിന്റെ പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ട് മക്കളേ!

പുത്തന്‍ വസ്ത്രങ്ങളോ ബാഗോ ബലൂണുകളോ ആഘോഷങ്ങളോ ഇല്ലാത്ത ആ സ്‌കൂള്‍ പ്രവേശനോത്സവം കണ്ണു നയിക്കുന്നതായിരുന്നു. എന്തിനു പറയുന്നു പുസ്തകങ്ങള്‍ പോലും ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് പഠിക്കണമെന്ന അതിയായ ആഗ്രഹം മാത്രമായിരുന്നു. അവിടെ അവരെ ചേര്‍ത്തുപിടിക്കാന്‍

Read More »
Visually challenged student scores 1200 in Plus Two

ആറാം മാസത്തില്‍ പിറന്ന കുഞ്ഞ്, കാഴ്ച ഒരു കണ്ണിന് മാത്രം; ബൈബിള്‍ വചനങ്ങള്‍ കൂട്ടായപ്പോള്‍ പ്ലസ് ടു വിന് 1200/1200

കൊച്ചി: ആറാം മാസത്തില്‍ പിറന്ന കുഞ്ഞ്, കാഴ്ച ഒരു കണ്ണിന്, അതും 60 ശതമാനത്തോളം മാത്രം. എന്നാല്‍ പ്ലസ് ടു വിന് 1200-ല്‍ 1200 മാര്‍ക്കാണ് മരിയ കൃപ മൈക്കിളിന്. എട്ടാം ക്ലാസ് വരെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.