ചരിത്ര നിമിഷം: വി. ഫ്രാന്‍സിസ് അസീസിയുടെ ‘കാന്റിക്കിള്‍ ഓഫ് ദ സണ്‍’ പുതിയ രൂപത്തില്‍ മലയാളത്തിലേക്ക്; പ്രകാശനം നിര്‍വഹിക്കുന്നത് മാര്‍പാപ്പ

Canticle of the Sun Malayalam Pope Release

അസീസി (ഇറ്റലി): വിശുദ്ധ ഫ്രാന്‍സിസ് അസീസി എട്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലോകത്തിന് സമര്‍പ്പിച്ച Canticle of the Sun (സൂര്യകീര്‍ത്തനം) ന്റെ പുതിയ മലയാള പരിഭാഷ ഇറ്റലിയിലെ അസീസിയില്‍ ലിയോ പതിനാലാമന്‍ പാപ്പ ഓഗസ്റ്റ് 6ന് പ്രകാശനം ചെയ്യും.
സമര്‍പ്പിതര്‍വൈദികര്‍, സന്യാസിനികള്‍, സന്യാസസഹോദരങ്ങള്‍ എന്നിവരടങ്ങുന്ന വിവിധ ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭകളിലെ 117 അംഗങ്ങള്‍ ഒരുമിച്ച് ആലപിച്ച ‘സൂര്യകീര്‍ത്തനം’ (Canticle of the Sun) യൂട്യൂബില്‍ ഓഗസ്റ്റ് 6ന് റിലീസ് ചെയ്യും.

വിശുദ്ധ ഫ്രാന്‍സിസിന്റെ ആത്മീയതയ്ക്കും സൃഷ്ടിയോടുള്ള സ്‌നേഹത്തിനും പുതിയ ഭാഷാപരമായ മാനങ്ങള്‍ സമ്മാനിക്കുന്ന ഈ ചടങ്ങ് ആഗോള ഫ്രാന്‍സിസ്‌കന്‍ കുടുംബത്തിനും കേരള സഭയ്ക്കും അഭിമാന നിമിഷമാകും.

വിശുദ്ധ ഫ്രാന്‍സിസിന്റെ കബറിടം സ്ഥിതി ചെയ്യുന്ന അസീസിയിലെ ബസിലിക്ക ഓഫ് സെന്റ് ഫ്രാന്‍സിസില്‍ സേവനം ചെയ്യുന്ന മലയാളി ഫ്രാന്‍സിസ്‌കന്‍ കണ്‍വെന്‍ച്വല്‍ വൈദികനായ ഫാ. ഫിലിപ്പ് കരോട്ടപ്പുറം OFM ആണ് സൂര്യകീര്‍ത്തനം ഇറ്റാലിയനില്‍നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. സംഗീതം സെബി തുരുത്തിപ്പുറം, സിനിമാറ്റോഗ്രാഫി ആബേല്‍ ടി ജോയി, സംവിധാനം മനുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

വിശുദ്ധ ഫ്രാന്‍സിസിന്റെ യഥാര്‍ത്ഥ ആത്മീയ ഭാവവും കാവ്യത്മക സൗന്ദര്യവും സംരക്ഷിച്ചു കൊണ്ട് ഹൃദയസ്പര്‍ശിയായുള്ള ഈ മൊഴിമാറ്റം മലയാളക്രൈസ്തവ സംഗീത ശാഖയിലെ ശ്രദ്ധേയമായ സംഭാവനയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിശുദ്ധ ഫ്രാന്‍സിസിന്റെ ജന്മനാടായ അസീസിയില്‍, അദ്ദേഹത്തിന്റെ ആത്മീയ പൈത്യകം ലോക ത്തിന് സമ്മാനിച്ച അതേ മണ്ണില്‍, ഒരു മലയാളി വൈദികന്‍ ഒരുക്കിയ പരിഭാഷ പരിശുദ്ധ പിതാവ് പ്രകാശനം ചെയ്യുന്നതും നൂറിലധികം ഫ്രാന്‍സിസ്‌കന്‍ സമര്‍പ്പിതര്‍ ചേര്‍ന്ന് മലയാളത്തില്‍ ആലപി ക്കുന്നതും മലയാളത്തിനും കേരളത്തിലെ ഫ്രാന്‍സിസ്‌കന്‍ സമൂഹത്തിനും അംഗീകാരം കൂടെയാണ്.

ചരിത്രപരമായ ഈ പ്രകാശനത്തിലൂടെ വിശുദ്ധ ഫ്രാന്‍സിസിന്റെ എട്ടു നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൃഷ്ടിസ്തുതി മലയാളത്തിന്റെ മാധുര്യത്തില്‍ ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികളിലേക്കും ആത്മീയതയെ സ്‌നേഹിക്കുന്ന ഏവരിലേക്കും എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

Related Articles
Pope to address Spanish Parliament

ചരിത്രത്തിലാദ്യമായി പാപ്പ  സ്പാനിഷ് പാര്‍ലമെന്റിനെ  അഭിസംബോധന ചെയ്യും

മാഡ്രിഡ്: സ്‌പെയിനിന്റെയും വത്തിക്കാന്റെയും നയതന്ത്രബന്ധത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ലിയോ 14-ാമന്‍ മാര്‍പാപ്പ ജൂണ്‍ 8-ന് സ്പാനിഷ് പാര്‍ലമെന്റിനെ ((Cortes Generales) അഭിസംബോധന ചെയ്യും. കഴിഞ്ഞ ദശകങ്ങളില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്ട് പതിനാറാമന്‍

Read More »
Pope Leo XIV death penalty Catholic Church teaching

‘വധശിക്ഷ അംഗീകരിക്കാനാവില്ല’;കത്തോലിക്ക സഭയുടെ നിലപാട് ആവര്‍ത്തിച്ച്  പാപ്പ

ചിക്കാഗോ: വധശിക്ഷ അംഗീകരിക്കാനാവില്ലെന്ന കത്തോലിക്കാ സഭയുടെ നിലപാട് ആവര്‍ത്തിച്ച് ലിയോ 14-ാമന്‍ പാപ്പ. അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് വധശിക്ഷ നിരോധിച്ചതിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചിക്കാഗോയിലെ ഡിപോള്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങിന് അയച്ച വീഡിയോ സന്ദേശത്തിലാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.