അഞ്ചാമത്തെ പ്രസവത്തില്‍ 4 ഐഡന്റിക്കല്‍ പെണ്‍കുഞ്ഞുങ്ങള്‍; 1.5 കോടിയില്‍ ഒന്നു മാത്രം: നന്ദിസൂചകമായി ഒരു കുഞ്ഞിന് ഡോക്ടറുടെ പേരും

Identical quadruplet baby girls

അഞ്ചാമത്തെ പ്രസവത്തില്‍ ഒരുപോലുള്ള നാല് മക്കളെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ജെനിറ്റര്‍ -ജോര്‍ഥാം ദമ്പതിമാര്‍. 4 ഐഡന്റിക്കല്‍ (കാഴ്ചയില്‍ ഒരുപോലെ ഇരിക്കുന്നവര്‍. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ക്കുവരെ മാറിപ്പോകാം) കുഞ്ഞുങ്ങളെ ലഭിച്ചത് ഇവരുടെ സന്തോഷം ഇരട്ടിപ്പിക്കുകയാണ്. സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ 4 ഐഡന്റിക്കല്‍ പെണ്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഓസ്‌ട്രേലിയയില്‍ ആദ്യമാണ്. 1.5 കോടി ഗര്‍ഭധാരണങ്ങളില്‍ ഒന്നില്‍ മാത്രം സംഭവിക്കുന്ന അപൂര്‍വതയാണിത്.

ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റിലുള്ള ബ്രിസ് ബേന്‍ റോയല്‍ ആന്‍ഡ് വിമന്‍സ് ആശുപത്രിയില്‍ ജൂലൈ 14-നാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. എമിലി, ഹരിയറ്റ്, കാതറിന്‍, അലെക്‌സ എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്.

34 കാരിയായ ജെനിറ്റര്‍ -ജോര്‍ഥാം ദമ്പതികള്‍ക്ക് ഒന്നിനും 10 നും ഇടയില്‍ പ്രായമുള്ള കാള്‍, സെലീന, ഡെനെസ, ക്ലോഹി എന്നീ നാല് മക്കളുള്ളപ്പോഴാണ് അഞ്ചാമത്ത പ്രസവത്തില്‍ നാല് പെണ്‍കുഞ്ഞുങ്ങള്‍കൂടി പിറന്നത്. ഉദരത്തില്‍ നാലു കുഞ്ഞുങ്ങള്‍ ഉണ്ടെന്ന വിവരം അറിഞ്ഞപ്പോള്‍ ഏറെ അപകടസാധ്യകള്‍ ഉണ്ടായിരുന്നെങ്കിലും റിസ്‌ക് ഏറ്റെടുക്കാന്‍ അവര്‍ തയാറാകുകയായിരുന്നു.

ഒരൊറ്റ പ്ലാസന്റ (മറുപിള്ള) പങ്കിട്ടാണ് നാല് ഭ്രൂണങ്ങളും വളര്‍ന്നതെന്നത് വൈദ്യശാസ്ത്രത്തിന് പോലും അവിശ്വസനീയമായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ (എന്‍ഐസിയു) കഴിയുന്ന കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ്. ഇത്രയും അപൂര്‍വ്വവും അപകട സാധ്യതയുള്ളതുമായ ഗര്‍ഭധാരണമായിരുന്നെങ്കിലും യാതൊരുവിധ കോംപ്ലിക്കേഷന്‍സും ഇല്ലാതെ കുഞ്ഞുങ്ങളെ ആരോഗ്യത്തോടെ  ലഭിച്ചത് ദൈവത്തിന്റെ കൃപയും അനുഗ്രഹവുമായിട്ടാണ്  ഈ ദമ്പതികള്‍ കാണുന്നത്.

അത്യപൂര്‍വ്വ ഗര്‍ഭധാരണമായതിനാല്‍ 25-ാം ആഴ്ചയില്‍ തന്നെ ജനിറ്ററിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28 ആഴ്ച തികയുക എന്നതായിരുന്നു ഡോക്ടര്‍മാരുടെ മുമ്പില്‍ ഉണ്ടായിരുന്ന വെല്ലുവിളി. ദൈവപരിപാലനയില്‍ പ്രതിസന്ധികളെ അതിജീവിച്ച് 28 ആഴ്ചയും നാല് ദിവസവും തികഞ്ഞപ്പോള്‍ സിസേറിയന്‍ നടത്തുകയായിരുന്നു.

ഗര്‍ഭകാലത്തുടനീളം പരിചരിക്കുകയും പ്രസവത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ഡോ. അലെക്‌സ ബെന്‍ഡാലിനോടുള്ള നന്ദിസൂചകമായി ഒരു കുഞ്ഞിന് അലെക്‌സ എന്നാണ് പേരു നല്‍കിയത്. എട്ട് മക്കളുള്ള വലിയൊരു കുടുംബമായി മാറിയതിന്റെ സന്തോഷത്തിലാണ് ഈ മാതാപിക്കള്‍. നാല് അനുജത്തിമാരെ ഒന്നിച്ചു ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് സഹോദരങ്ങള്‍.

Related Articles
Achamma Jacob memorial priestly silver jubilee

സ്വന്തം ജീവന്‍ നല്‍കി അമ്മ രക്ഷിച്ച മകന്‍ പൗരോഹിത്യ രജതജൂബിലിയില്‍; കേരള ജിയന്ന അച്ചാമ്മ ജേക്കബിന്റെ ചരമവാര്‍ഷികം 11ന്

ചങ്ങനാശേരി: കേരള ജിയന്ന എന്നറിയപ്പെടുന്ന അച്ചാമ്മ ജേക്കബിന്റെ 53-ാം ചരമവാര്‍ഷികം ജൂലൈ 11ന് ആചരിക്കുന്നു. വിവാഹജീവിതത്തിന്റെ 21 വര്‍ഷത്തിനിടെ 12 മക്കള്‍ക്ക് ജന്മം നല്‍കിയ അച്ചാമ്മ, പന്ത്രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കകം ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.

Read More »
mother of 7 returns to school after stillbirth loss

‘മാതൃത്വത്തിന്റെ അനുഭവം എന്നെ മികച്ച വിദ്യാര്‍ത്ഥിനിയാക്കി’;കുഞ്ഞ് നഷ്ടപ്പെട്ട വേദനയെ കരുത്താക്കി ഏഴ് മക്കളുടെ അമ്മ നേടിയ വിജയം

നഷ്ടങ്ങളില്‍ തളരാതെ, വേദനയെ അതിജീവനത്തിന്റെ കരുത്താക്കി മാറ്റിയ ഒരു അമ്മയുടെ പ്രചോദനാത്മക ജീവിതം ഇക്കഴിഞ്ഞ ദിവസം ആഘോഷിച്ച മാതൃദിനത്തില്‍ ശ്രദ്ധ നേടി. ഏഴ് മക്കളുടെ അമ്മയായ ശേഷം കൗണ്‍സിലിംഗില്‍ ഈ ഏപ്രില്‍ മാസത്തില്‍ ബിരുദാനന്തരബിരുദം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.