ചൈനയില്‍ പുതിയ ബിഷപ്പിനെ നിയമിച്ച് പാപ്പ

Pope appoints new bishop in China

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനവും ബെയ്ജിംഗും തമ്മില്‍ ഒപ്പുവച്ചിട്ടുള്ള ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ പുതിയ ബിഷപ്പിനെ നിയമിച്ചു. ചൈനയിലെ ഇന്നര്‍ മംഗോളിയന്‍ പ്രദേശത്തുള്ള ചിഫെങ് രൂപതയുടെ മെത്രാനായി ജോസഫ് ചാങ് യാന്‍ഫെങ്ങിനെയാണ് ലിയോ 14-ാമന്‍ പാപ്പ നിയമിച്ചത്. ജൂണ്‍ 15-ന് മാര്‍പാപ്പ അംഗീകാരം നല്‍കിയ ഈ നിയമനത്തെ തുടര്‍ന്ന്  ബിഷപ്  ചാങ് യാന്‍ഫെങ്ങിന്റെ മെത്രാഭിഷേകച്ചടങ്ങുകള്‍ ജൂലൈ 22-ന് നടന്നു. 2021 ഒക്ടോബര്‍ മുതല്‍ ചിഫെങ് രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബിഷപ്് ചാങ്.

1984 ഏപ്രില്‍ 4-ന് ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലുള്ള ബെയ്ഷെനിലാണ്  ജോസഫ് ചാന്‍  ജനിച്ചത്. 2000 മുതല്‍ 2006 വരെ ഷെന്യാങ് തിയോളജിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു.  തുടര്‍ന്ന് തെക്കന്‍ കൊറിയയിലെ ഡെജിയോണ്‍ കത്തോലിക്കാ സര്‍വകലാശാലയില്‍ നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഉന്നത ബിരുദം നേടി. 2010 നവംബര്‍ 18-ന് ചിഫെങ് രൂപതയ്ക്ക് വേണ്ടി  പട്ടം സ്വീകരിച്ചു. 2013 മുതല്‍ 2019 വരെ ചിഫെങ് കത്തീഡ്രലിലെ വികാരിയായും, തുടര്‍ന്ന് 2021 വരെ ലിന്‍ഡോംഗ് ഇടവകയിലും സേവനമനുഷ്ഠിച്ചു. 2021 ഒക്ടോബറില്‍ രൂപതാ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റു.

ബിഷപ് ജോസഫ് ചാങ് യാന്‍ഫെങ്ങിന്റെ നിയമനം ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഭരണത്തിന്‍ കീഴില്‍ ചൈനയില്‍ നടത്തുന്ന ആദ്യ നിയമനങ്ങളിലൊന്നാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടര്‍ന്ന് ചൈനയിലെ കത്തോലിക്കാ സഭയുമായി സമാധാനപരമായ ബന്ധം തുടരാന്‍ വത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായി വത്തിക്കാന്‍-ചൈന കരാറിനെ മാനിച്ചുകൊണ്ട് നടത്തിയ ഈ നിയമനം വിലയിരുത്തപ്പെടുന്നു.

Related Articles
Sister Blandina moves closer to sainthood

തോക്കേന്തിയ കൊള്ളക്കാരെ അനുനയിപ്പിച്ച സന്യാസിനി; വിശുദ്ധപദവിക്ക് ഒരു  പടി കൂടെ അടുത്ത് സിസ്റ്റര്‍ ബ്ലാന്‍ഡിന

വത്തിക്കാന്‍ സിറ്റി: അമേരിക്കയെ വിറപ്പിച്ച  തോക്കുധാരികളായ കൊള്ളക്കാര്‍ക്കും രോഷാകുലരായ ജനക്കൂട്ടത്തിനും മുന്നില്‍ ദൈവവിശ്വാസം മാത്രം ആയുധമാക്കി നെഞ്ചുവിരിച്ചു നിന്ന ഒരു ധീര സന്യാസിനി ധന്യ പദവിയിലേക്ക്.   അമേരിക്കയുടെ ചരിത്രത്തില്‍ ഇടംപിടിച്ച പ്രസിദ്ധനായ  ‘ബില്ലി

Read More »
Pope Leo XIV lunch for the poor at Castel Gandolfo

ദരിദ്രര്‍ക്ക് കാസ്റ്റല്‍ ഗണ്ടോള്‍ഫോയില്‍ ഉച്ചഭക്ഷണമൊരുക്കി പാപ്പ

വത്തിക്കാന്‍ സിറ്റി:  ജൂലൈ 27 വരെയുള്ള സമയം കാസ്റ്റല്‍ ഗണ്ടോള്‍ഫയില്‍ വിശ്രത്തിനായി നീക്കിവച്ചിരിക്കുകയാണ് ലിയോ 14-ാമന്‍ പാപ്പ. എന്നാല്‍  അവധിക്കാലത്തും പാപ്പ സുവിശേഷം ജീവിച്ചുകൊണ്ട്  ലോകത്തിന് മാതൃകയാവുകയാണ്. ഈ ശനിയാഴ്ച പാപ്പ റോമാ  രൂപതയിലെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.