മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ പ്രേഷിത പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കി: മാര്‍ റാഫേല്‍ തട്ടില്‍

Mar Gregory Karotemprel missionary vision

കൊച്ചി: രാജ്‌കോട്ട് സീറോമലബാര്‍ രൂപതയുടെ ബിഷപ്പായിരുന്ന അന്തരിച്ച മാര്‍ ഗ്രിഗറി കരോട്ടെ മ്പ്രേല്‍ സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കിയെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.

സീറോമലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച അദ്ദേഹം ദീര്‍ഘവീക്ഷണമുള്ള മിഷനറിയായിരുന്നു. പാലാ രൂപതയിലെ ചെമ്മലമറ്റത്തു ജനിച്ച മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ വിശ്വാസത്തിന്റെ തനിമയും പാരമ്പര്യവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച മിഷനറി മെത്രാനായിരുന്നു.

സീറോമലബാര്‍ സഭയ്ക്ക് സ്വന്തം പ്രദേശത്തിനു വെളിയില്‍ അജപാലന ശുശ്രൂഷാഘടനയും രൂപതകളും രൂപീകരിക്കുന്നതില്‍ പരിശുദ്ധ സിംഹാസനത്തിനും സിനഡിനും വലിയ സഹായം നല്‍കാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു.

മികച്ചൊരു വാഗ്മിയും എഴുത്തുകാരനുമായിരുന്ന അദ്ദേഹം സിനഡുകളിലെ സജീവ ഇടപെടലുക ളിലൂടെ സിനഡാത്മകതയെ ഏറെ ശക്തിപ്പെടുത്തി. രാജ്‌കോട്ട് രൂപതാംഗങ്ങളെ സഭയുടെ അനുശോചനം മാര്‍ തട്ടില്‍ അറിയിച്ചു.

മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ സിഎംഐയുടെ സംസ്‌കാര ശ്രൂഷകള്‍ ഇന്ന് (ജൂലൈ 21) ഉച്ചകഴിഞ്ഞു രണ്ടിന് രാജ്കോട്ട് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ (പ്രേം മന്ദിര്‍)  നടക്കും. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാജ്കോട്ട് ബിഷപ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ സഹകാര്‍മികനാകും.

Related Articles
Fiat Mission Great Gathering of Mission begins

ഫിയാത്ത് മിഷന്റെ ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്  തുടക്കമായി

തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ തുടങ്ങി. ഷംഷാബാദ് അതിരൂപതാ അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണങ്ങാടന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ഏഴാമത് ജിജിഎം ഗ്രേറ്റ്

Read More »
CMI congregation media year celebration

മാധ്യമവര്‍ഷാചരണവുമായി സിഎംഐ സന്യാസ സമൂഹം

മാന്നാനം: ഭാരതത്തിലെ പ്രഥമ തദ്ദേശീയ സന്യാസ സമൂഹമായ സിഎംഐ സഭാ സ്ഥാപനത്തിന്റെ 195-ാം വാര്‍ഷികം ആഘോഷിച്ചു. ദ്വിശതാബ്ദിക്ക് മുന്നൊരുക്കമായി നടത്തിവരുന്ന ദശവത്സരാഘോഷത്തോടനുബന്ധിച്ചുള്ള മാധ്യമവര്‍ഷാചരണം ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. 195-ാം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.