ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിത വായ്പയുമായി കര്‍ണാടക സര്‍ക്കാര്‍

Karnataka interest-free loan Christian students

ബംഗളൂരു: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവയ്പ്പുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടക ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KCCDC) പ്രഫഷണല്‍-ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് പഠിക്കുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ‘അറിവ്’ എന്ന പേരിലുള്ള പലിശരഹിത വിദ്യാഭ്യാസ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

നീറ്റ്, ജെഇഇ, സിഇടി തുടങ്ങിയ മത്സര പരീക്ഷകള്‍ വഴി പ്രവേശനം നേടിയ അര്‍ഹരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ ഉണ്ടായിരുന്ന ഈ പദ്ധതിയില്‍ വരുത്തിയ പുതിയ ഭേദഗതി പ്രകാരം ഗവണ്‍മെന്റ്, മാനേജ്മെന്റ്, പ്രൈവറ്റ്, മറ്റ് ക്വാട്ടകള്‍ എന്നിവയ്ക്ക് കീഴില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഇനി മുതല്‍ പലിശരഹിത വായ്പ ലഭിക്കും. കൂടുതല്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എംബിബിഎസ്, എം.ഡി, എം.എസ്, ബി.ഇ, ബി-ടെക്, എം.ഇ, എം-ടെക്, ബിഡിഎസ്, എംഡിഎസ്, ബി-ആയുഷ്, എം-ആയുഷ്, എംബിഎ, എംസിഎ, എല്‍എല്‍ബി, ബിഎസ്‌സി അഗ്രികള്‍ച്ചര്‍, അഗ്രികള്‍ ച്ചറല്‍ എഞ്ചിനീയറിംഗ്, ബി-ഫാം, എം-ഫാം, ഫാര്‍ മ-ഡി, ഡി-ഫാര്‍മ തുടങ്ങിയ വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കാണ് പലിശരഹിത വായ്പ നല്‍കുന്നത്.

പഠനകാലയളവില്‍ പ്രതിവര്‍ഷം 50,000 മുതല്‍ 5 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. 2 ശതമാനം സര്‍വീസ് ചാര്‍ജ് മാത്രമാണ് ഈ പദ്ധതിക്ക് ഈടാക്കുന്നത്. കോഴ്സ് പൂര്‍ത്തിയായി ആറ് മാസത്തെ ഗ്രേസ് പിരീഡിന് ശേഷം 48 മാസത്തിനകം വായ്പ തിരിച്ചടയ്ക്കണം.

വിദ്യാര്‍ത്ഥികള്‍ (KCCDCയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഈ പദ്ധതി യിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Related Articles
CBSE chairman help Kerala students get engineering admission

സിബിഎസ്ഇ ചെയര്‍മാനെ മാറ്റിയാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗിന് പ്രവേശനം ലഭിക്കുമോ?

സിബിഎസ്ഇ-യുടെ 2026-ലെ പ്ലസ് ടു റിസല്‍ട്ട് സര്‍വ്വത്ര ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. സിബിഎസ്ഇ വേണ്ടത്ര മുന്നൊരുക്കള്‍ ഇല്ലാതെ കൊണ്ടുവന്ന മൂല്യനിര്‍ണയ രീതിയായ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് (ഒഎസ്എം) പാടെ പരാജയപ്പെട്ടു എന്നു മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ

Read More »
Karnataka mobile phone ban students Kerala debate

കുട്ടികളില്‍നിന്ന് മൊബൈലുകള്‍ തിരിച്ചുവാങ്ങാനൊരുങ്ങി കര്‍ണാടക; കേരളവും തീരുമാനമെടുക്കേണ്ടേ? 

  മൊബൈലുകള്‍ ഇല്ലാത്ത ലോകത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുവാന്‍ കഴിയില്ല. ലോകത്തില്‍ നടക്കുന്ന എന്തു സംഭവങ്ങളെക്കുറിച്ചും മൊബൈലുകള്‍ നമുക്ക് പറഞ്ഞുതരും. ഒരുവശത്ത് ഇത്രയും വലിയ സൗകര്യങ്ങള്‍ നല്‍കുമ്പോഴും മൊബൈലുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ചെറുതല്ല. അകലം കുറച്ചത്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.