സ്‌കോട്ട്‌ലാന്‍ഡിലെ ആദ്യ സീറോ മലബാര്‍ ദേവാലയത്തിന്റെ കൂദാശ 26ന്; യാഥാര്‍ത്ഥ്യമാകുന്നത് വിശ്വാസികളുടെ ചിരകാല സ്വപ്നം

First Syro-Malabar Church in Scotland

മദര്‍വെല്‍ (സ്‌കോട്ലാന്‍ഡ്): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ചരിത്രവഴികളില്‍ തങ്കലിപി കളില്‍ ആലേഖനം ചെയ്യപ്പെടേണ്ട ഒരു നേട്ടത്തിന് സ്‌കോട്ടിഷ് മണ്ണ് സാക്ഷിയാകുകയാണ്. മദര്‍വെല്‍ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനിലെ അംഗങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ‘സ്വന്തം ദേവാലയം’ യാഥാര്‍ത്ഥ്യമാകുന്നു. ജൂലൈ 26-ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദേവാലയം ആശീര്‍വദിക്കും. യുകെയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മതരംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. 

‘സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയം (മര്‍ത്ത് മറിയം പള്ളി) നൂറില്‍ താഴെവരുന്ന ഒരു പ്രവാസി സമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രാര്‍ത്ഥനയുടെയും ഫലമാണ്.

 അടുത്ത കാലംവരെ സ്വന്തമായി ഒരു വൈദികന്‍ പോലുമില്ലാതിരുന്ന ചെറിയ സമൂഹത്തിന് ദേവാലയം സ്വന്തമായിരിക്കുന്നു എന്നത് സഭയുടെ കുടിയേറ്റ ചരിത്രത്തിലെ ഒരു വിസ്മയ അധ്യായമാണ്. ഈ സ്വപ്നപദ്ധതിക്ക് നേതൃത്വം നല്‍കിയത് മിഷന്‍ ഡയറക്ടറായ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ (സുനിലച്ചന്‍) ആണ്. 

തുടക്കം 2002-ല്‍  

സ്‌കോട്ലാന്‍ഡിലെ മലയാളി കുടിയേറ്റത്തിന്റെ തറവാടായ കാംബസ് ലാങ് കേന്ദ്രീകരിച്ചാണ് ഈ വിശ്വാസസമൂഹത്തിന്റെ യാത്ര ആരംഭിക്കുന്നത്.  2002-ല്‍ തലശേരി അതിരൂപതാംഗമായ ഫാ. തോമസ് ജോസഫ് തേരകത്തച്ചന്‍ കാംബസ് ലാങ് പള്ളിയില്‍ ആദ്യമായി മലയാളത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. അത് സ്‌കോട്ലാന്‍ഡിലെ സീറോ മലബാര്‍ സഭയുടെ ചരിത്രപ്പിറവിയായിരുന്നു എന്നാരും കരുതി യിരുന്നില്ല.

2003-ല്‍ ലണ്ടനിലെ ഫാ. ബിജു ജോണ്‍ കൊച്ചുപറ മ്പിലുമായി ബന്ധപ്പെടുകയും കാംബസ്ലാങ്ങില്‍ മാസത്തിലൊരിക്കല്‍ സീറോ മലബാര്‍ ആരാധന ക്രമീകരിക്കുകയും ചെയ്തു. 2005-2006-ല്‍ ഫാ. പോള്‍ മോര്‍ട്ടണിന്റെയും ഫാ. ബിജു ജോണിന്റെയും സഹകരണത്തോടെ, സീറോ മലബാര്‍ സിനഡ് മൈഗ്രന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ഗ്രിഗറി കരോട്ടെമ്പ്രയിലിനൊപ്പം വിശ്വാസികള്‍ സ്‌കോട്ലന്‍ഡിലെ മെത്രാന്മാരെ സന്ദര്‍ശിച്ച് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2006 നവംബര്‍ 7-ന് ഫാ. സെബാസ്റ്റ്യന്‍ കല്ലത്ത് വി.സി. (മദര്‍വെല്‍ രൂപത), ഫാ. ജോയി ചേറാടി സിഎംഎഫ്. (ഗ്ലാസ്‌ഗോ രൂപത), ഫാ. ജോസ് വി.സി (എഡിന്‍ബര്‍ഗ്ഗ് രൂപത) എന്നിവരെ സീറോ മലബാര്‍ ചാപ്ലെയിന്‍മാരായി നിയമിച്ചു.

കൂട്ടായ്മയുടെ കാലം

തുടര്‍ന്ന് വിവിധ അപ്പോസ്‌തോലിക സഭകളെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ക്രിസ്ത്യന്‍സ് ഓഫ് മദര്‍വെല്‍ സ്‌കോട്ട്‌ലാന്‍ഡ്  എന്ന ഐക്യുമെനിക്കല്‍ കൂട്ടായ്മ രൂപീകരിച്ചു. 2011-ല്‍ ഫാ. ജോസഫ് വെമ്പാടന്തറ വി.സി പുതിയ ചാപ്ലെയിനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ ഒരു കത്തോലിക്കാ കമ്മ്യൂണിറ്റിയായി മാറിയത്.

2016-ല്‍ കമ്മ്യൂണിറ്റിയുടെ ആസ്ഥാനം കാംബസ് ലാങ്ങില്‍നിന്നും ഹാമില്‍ട്ടണിലെ സെന്റ് കത്ത് ബര്‍ട്ടിലേക്ക് മാറ്റി. ഇതേവര്‍ഷം ജൂലൈ 28-നാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നിലവില്‍ വന്നത്. 2018 നവംബര്‍ 24-ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഈ സമൂഹത്തെ ‘സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍, ഹാമില്‍ട്ടണ്‍’ ആയി പ്രഖ്യാപിച്ചു.

2019-ല്‍ ക്‌നാനായ വിശ്വാസികള്‍ക്കായി ഹോളി ഫാമിലി മിഷന്‍ നിലവില്‍ വന്നു. 2021 ഏപ്രില്‍ മുതല്‍ 2025 ജൂലൈ വരെ ഫാ. ജോണി വെട്ടിക്കല്‍ വി.സി മിഷന്റെ ആത്മീയ ചുമതല  നിര്‍വ്വഹിച്ചു.

സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് 

2025 ജനുവരിയിലാണ് സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നപദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 2025 ഓഗസ്റ്റില്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ (സുനിലച്ചന്‍) മിഷന്റെ അമരക്കാരനായി എത്തിയതോടെ പ്രവര്‍ത്തന ങ്ങള്‍ക്ക് കൂടുതല്‍ വേഗതയായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മദര്‍വെല്ലിലെ കുടിയേറ്റ സമൂഹം ഒന്നടങ്കം നടത്തിയ കഠിനാധ്വാനത്തിന്റെ പരിസ മാപ്തിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്ന ‘മാര്‍ത്ത് മറിയം പള്ളി’.

സ്‌കോട്ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുന്ന ഈ അഭിമാന നിമിഷത്തിലേക്ക് ജാതി-മത ഭേദമന്യേ എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

ദേവാലയത്തിന്റെ വിലാസം:

St. Mary`s Syro-Malabar Catholic Church,

Motherwell, ML27UY

ജിമ്മി  കൂറ്റാരപ്പള്ളി 

Related Articles
Bishop Osorio Sithora shot dead

അനുരഞ്ജനത്തിന്‍റെ ഇടയന്‍ ബിഷപ് ഒസോറിയോ സിത്തോറ വെടിയേറ്റു കൊല്ലപ്പെട്ടു

മാപുതോ/മൊസാംബിക്ക്: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ, ക്വെലിമാന്‍ രൂപത ബിഷപ് ഒസോറിയോ സിത്തോറ അഫോന്‍സോ വെടിയേറ്റ് കൊല്ലപ്പെട്ടു. ജൂണ്‍ 6-ാം തിയതി പുലര്‍ച്ചെയാണ് 54 വയസുകാരനായ മിഷനറീസ് ഓഫ് കണ്‍സൊലേറ്റ സന്യാസസഭാംഗമായ ബിഷപ്പിനെ വെടിയേറ്റ നിലയില്‍

Read More »
Feast of St Thomas the Apostle celebrated in Malta

മാള്‍ട്ടയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിക്കുന്നു

വല്ലേറ്റ/ മാള്‍ട്ട: ഭാരത മണ്ണില്‍ സുവിശേഷത്തിന്റെ വിത്തുകള്‍ വിതച്ച മാര്‍ തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ഇടവക തിരുനാള്‍ വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി മാള്‍ട്ടിയിലെ സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റി. ജൂലൈ മൂന്ന്, നാല്, അഞ്ച്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.