പിതാവായ ദൈവത്തിന്‍റെ നാമധേയത്തിലുള്ള ബസിലിക്കയിലേക്ക് തീര്‍ത്ഥാടക പ്രവാഹം; പങ്കെടുത്തത് 42 ലക്ഷത്തിലധികം ആളുകള്‍

Basilica of God the Father pilgrimage

ബ്രസീലിയ:  ബ്രസീലിലെ ഗോയാസ സംസ്ഥാനത്തെ ട്രിന്‍ഡാഡ് നഗരത്തില്‍ നടന്ന ‘ഡിവൈന്‍ എറ്റേണല്‍ ഫാദര്‍’ (നിത്യപിതാവായ ദൈവം) തീര്‍ത്ഥാടനത്തില്‍ ഇത്തവണ പങ്കെടുത്തത് 42 ലക്ഷത്തിലധികം വിശ്വാസികള്‍. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസപ്രഖ്യാപനങ്ങളിലൊന്നായി ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ചരിത്രത്തിലിടം നേടി.  ജൂണ്‍ 26 മുതല്‍ ജൂലൈ 5 വരെയുള്ള 10 ദിവസങ്ങളിലായാണ്  ‘ബസിലിക്ക ഷ്രൈന്‍ ഓഫ് ദി ഡിവൈന്‍ എറ്റേണല്‍ ഫാദര്‍’ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ജനം ഒഴുകിയെത്തിയത്.  ലോകത്തില്‍ തന്നെ നിത്യപിതാവിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഏക ബസിലിക്കയാണിത്.  

തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ഒരു വിശ്വാസി തന്റെ അനുഭവം പങ്കുവെച്ചത് ഇങ്ങനെയാണ്:’പിതാവായ ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചുള്ള ആഴമായ ബോധ്യത്തില്‍ നിന്നാണ് ഞാന്‍ ഇവിടെയെത്തിയത്. നമ്മെ സൃഷ്ടിക്കുക മാത്രമല്ല നമ്മളെയെല്ലാം ഒരേപോലെ സ്‌നേഹിക്കുന്ന ഒരു പിതാവാണ് അവിടുന്ന്.’ -ഏകദേശം 186 വര്‍ഷത്തെ സുദീര്‍ഘമായ ചരിത്രമാണ് ഈ തീര്‍ത്ഥാടനത്തിനുള്ളത്. 1840-കളില്‍ ഒരു കര്‍ഷക ദമ്പതികള്‍ക്ക് പരിശുദ്ധ ത്രിത്വം മാതാവിനെ മുടിചൂടിക്കുന്ന ചിത്രം ആലേഖനം ചെയ്ത ഒരു ചെറിയ ലോക്കറ്റ് ലഭിച്ചതില്‍ നിന്നാണ് ഈ ഭക്തിയുടെ തുടക്കം. വര്‍ഷങ്ങള്‍ കടന്നുപോയതോടെ ഈ ഭക്തി ബ്രസീല്‍ മുഴുവന്‍ വ്യാപിക്കുകയും ട്രിന്‍ഡാഡ് നഗരം രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറുകയുമായിരുന്നു.  

‘ആബാ പിതാവേ, എന്ന് ഞങ്ങള്‍ നിലവിളിക്കുന്നു’ എന്നതായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ പ്രമേയം. പരമ്പരാഗതമായി നടന്നുവരുന്ന മെഴുകുതിരി പ്രദക്ഷിണമാണ് ഈ തീര്‍ത്ഥാടനത്തിലെ ഏറ്റവും മനോഹരമായ നിമിഷം. തീര്‍ത്ഥാടനത്തിന്റെ സമാപന ബലിയില്‍ ഗോയാനിയയിലെ ആര്‍ച്ചുബിഷപ് ജോവോ ജസ്റ്റിനോ കാര്‍മികത്വം വഹിച്ചു. നന്മ അന്വേഷിച്ചുകൊണ്ടും നേരായി ജീവിച്ചുകൊണ്ടും ദൈവപിതാവിന്റെ വിളിയോട് നാം പ്രത്യുത്തരിക്കണമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.

Related Articles
English edition of Pope Benedict XVI private talks released

വത്തിക്കാന്‍റെ അപൂര്‍വ സമ്മാനം; ബനഡിക്ട് 16-ാമന്‍ പാപ്പയുടെ’സ്വകാര്യ പ്രഭാഷണ’ങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി

വത്തിക്കാന്‍ സിറ്റി: ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സ്വകാര്യ തിരുക്കര്‍മങ്ങള്‍ക്ക് മധ്യേ നല്‍കിയ വചനസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസ്  ”The Lord Holds Us by the Hand” (കര്‍ത്താവ് നമ്മെ കൈപിടിച്ചു നടത്തുന്നു)

Read More »
Achamma Jacob memorial priestly silver jubilee

സ്വന്തം ജീവന്‍ നല്‍കി അമ്മ രക്ഷിച്ച മകന്‍ പൗരോഹിത്യ രജതജൂബിലിയില്‍; കേരള ജിയന്ന അച്ചാമ്മ ജേക്കബിന്റെ ചരമവാര്‍ഷികം 11ന്

ചങ്ങനാശേരി: കേരള ജിയന്ന എന്നറിയപ്പെടുന്ന അച്ചാമ്മ ജേക്കബിന്റെ 53-ാം ചരമവാര്‍ഷികം ജൂലൈ 11ന് ആചരിക്കുന്നു. വിവാഹജീവിതത്തിന്റെ 21 വര്‍ഷത്തിനിടെ 12 മക്കള്‍ക്ക് ജന്മം നല്‍കിയ അച്ചാമ്മ, പന്ത്രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ക്കകം ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.