ചിക്കാഗോ കണ്‍വന്‍ഷന് പ്രൗഢോജ്ജ്വല സമാപനം

Chicago Syro-Malabar Convention concludes

ചിക്കാഗോ: പ്രവാസ മണ്ണില്‍ വിശ്വാസദീപങ്ങള്‍ തെളിയിച്ച 25 വര്‍ഷങ്ങള്‍ക്ക് നന്ദിപ്രകാശിപ്പിച്ചുകൊണ്ട് നടത്തിയ സീറോ മലബാര്‍ കണ്‍വന്‍ഷന് ചിക്കാഗോയില്‍ ധന്യസമാപ്തി. രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് നാലു ദിവസം നീണ്ടുനിന്ന കണ്‍വന്‍ഷന് സമാപനമായത്. ഭാരതത്തിനു വെളിയിലെ പ്രഥമ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലിയോട് അനുബന്ധിച്ചായിരുന്നു കണ്‍വന്‍ഷന്‍ നടന്നത്.

ചിക്കാഗോ മക്കോര്‍മിക് പ്ലേസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ജൂബിലി കണ്‍വന്‍ഷനില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരങ്ങള്‍ പങ്കെടുത്തു. രൂപതയുടെ പ്രഥമ അധ്യക്ഷനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഇതോടൊപ്പം ആഘോഷിച്ചു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മതാന്തര സംവാദത്തിനു വേണ്ടി യുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്, ചിക്കാഗോ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബ്ലേസ് സുപിച്, തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആര്‍ച്ചു ബിഷപ് മാര്‍ തോമസ് തറയില്‍, കാനഡയിലെ മിസി സാഗ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, കൊളംബസ് ബിഷപ് ഏള്‍ ഫെര്‍ ണാണ്ടസ് എന്നിവര്‍ക്കൊപ്പം ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഡോ. ജോസഫ് തടത്തില്‍, ഫാ. ജോസഫ് പുത്തന്‍പുര, ഫാ. ടിം അനസ്റ്റോസ്, ഫാ. ജോണ്‍ കര്‍ടജേ, ഡോ. എഡ്വേഡ്, സിസ്റ്റര്‍ ജോസ്ലിന്‍ ഇടത്തില്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആ സ്പദമാക്കി പ്രഭാഷണങ്ങള്‍ നടത്തി.

വിശ്വാസ നവീകരണത്തിനും കുടുംബങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കിയുള്ള പ്രോഗ്രാമുകളായിരുന്നു പ്രധാന ആകര്‍ഷണം. സഭ ആധുനിക കാലത്ത് നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്ത സെമിനാറുകള്‍ ശ്രദ്ധേയമായി. യുവജനങ്ങളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചുള്ള വിവിധ പ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു. 

2001 മാര്‍ച്ച് 13-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നട്ട വിത്ത് വന്‍മരമായി വളര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് ചിക്കാഗോയില്‍ കണ്ടത്. ഭാരതത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് വിശ്വാസ വൃക്ഷമായി വളര്‍ന്നുപന്തലിച്ച ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലി കണ്‍വന്‍ഷന്‍, ചരിത്രത്താളുകളില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടുമെന്നു തീര്‍ച്ച.

Related Articles
Cardinal Simoni climbs Medjugorje hill at 97

മെഡ്ജുഗോറി മലകയറി 97-കാരനായ കര്‍ദിനാള്‍ സിമോണി

മെഡ്ജുഗോറിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ആദ്യ പ്രത്യക്ഷീകരണം ഉണ്ടായതിന്റെ 45-ാം വാര്‍ഷികത്തിന്റെ തലേന്ന്, മറിയം പ്രത്യക്ഷപ്പെട്ട പാറക്കെട്ടുകള്‍ നിറഞ്ഞ മല കയറി കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി. വാര്‍ധക്യസഹജമായ തളര്‍ച്ചകളെ അതിജീവിച്ചുകൊണ്ട് 97 വയസുള്ള കര്‍ദിനാള്‍ നടത്തിയ

Read More »
Jubilee celebration in Switzerland builds bridges of friendship

സൗഹൃദത്തിന്റെ പാലങ്ങള്‍ തീര്‍ത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജൂബിലി ആഘോഷം

വിന്‍ഡീഷ് – ബ്രുഗ്ഗ് (ആര്‍ഗാവ്): വൈവിധ്യമാര്‍ന്ന പരിപാടികളോടെയും ജനപങ്കാളിത്തത്തോടെയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ബ്രുഗ്ഗ് – വിന്‍ഡീഷ് പാസ്റ്ററല്‍ റീജിയന്റെ പത്താം വാര്‍ഷിക ജൂബിലി ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി നടന്നു. ജൂബിലി കുര്‍ബാനയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന്  വിരുന്നുസല്‍ക്കാരം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.