വിശുദ്ധിയുടെ സുവിശേഷമായിരുന്നു മാര്‍ പഴയാറ്റില്‍: മാര്‍ പോളി കണ്ണൂക്കാടന്‍

Mar Paul Kannookadan on Mar Palayattil

ഇരിങ്ങാലക്കുട: ലാളിത്യത്തിന്റെയും വിനയത്തിന്റെയും വിശുദ്ധിയുടെയും സുവിശേഷമായിരുന്നു മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ജീവിതമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍.

ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പും 32 വര്‍ഷം വിവിധ രംഗങ്ങളില്‍ വികസനത്തിന്റെ സാരഥിയുമായിരുന്ന മാര്‍ ജെയിംസ് പഴയാറ്റിലിന്റെ 10-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിയില്‍ അനുസ്മരണ സന്ദേശം നല്‍കുകയായിരുന്നു മാര്‍ കണ്ണൂക്കാടന്‍. 

ദൈവത്തിലാശ്രയിച്ചു മുന്നോട്ടുപോകാന്‍ അദ്ദേഹം ജീവിതത്തിലുടനീളം പ്രചോദനം നല്‍കി. ജാതി മതഭേദമെന്യ സര്‍വവിഭാഗം ജനങ്ങള്‍ക്കും കാരുണ്യത്തിന്റെയും നന്മയുടെയും വാതിലുകള്‍ തുറന്നിട്ടു. മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ജീവിത മാതൃക ഇരിങ്ങാലക്കുട രൂപതയ്ക്ക് എന്നും പ്രചോദനമായിരിക്കുമെന്നും മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു.

രൂപതയിലെ 141 ഇടവകകളിലും വിശ്വാസികള്‍ അനുസ്മരണ ദിവ്യബലിയിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തു. രൂപത ആസ്ഥാന ദൈവാലയമായ കത്തീഡ്രലില്‍ നടന്ന സമൂഹബ ലിയിലും കബറിടത്തിലുള്ള പ്രാര്‍ഥനകളിലും മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം നൂറിലേറെ വൈദികര്‍ സഹകാര്‍മികത്വം വഹിച്ചു. 

രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ടില, കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റോ ആലപ്പാടന്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Mar Paul III new Patriarch Chaldean Church

മാര്‍ പോള്‍ മൂന്നാമന്‍ നോന കല്‍ദായ സഭയുടെ പുതിയ പാത്രിയാര്‍ക്കീസ്

റോം: ഇറാക്ക് ആസ്ഥാനമായുള്ള കല്‍ദായ കത്തോലിക്ക സഭയുടെ പുതിയ പാത്രിയാര്‍ക്കീസായി ആര്‍ച്ചുബിഷപ് അമല്‍ ഷമോണ്‍ നോനയെ തിരഞ്ഞെടുത്തു. മാര്‍ പോള്‍ മൂന്നാമന്‍ നോന എന്ന പേരാണ് പുതിയ പാത്രിയാര്‍ക്കീസ് സ്വീകരിച്ചിരിക്കുന്നത്. പാത്രിയാര്‍ക്കീസായിരുന്ന കര്‍ദിനാള്‍ ലൂയിസ്

Read More »
Malankara Orthodox Church leaders meet Chief Minister

മുഖ്യമന്ത്രിയെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം.  സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.