കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തുടങ്ങി

KRLCC General Assembly

കൊച്ചി: കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 47-ാം ജനറല്‍ അസംബ്ലി തുടങ്ങി. ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ കോഴിക്കോട് അതിരൂപതാധ്യക്ഷനും കെആര്‍എല്‍സിസി പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പതാക ഉയര്‍ത്തിയാണ് സമ്മേളനത്തിനു തുടക്കംകുറിച്ചത്.

ഫിഷറീസ് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.  കൊച്ചി രൂപത മെത്രാന്‍ ഡോ. ആന്റണി കാട്ടിപ്പറമ്പില്‍,  എംഎല്‍എമാരായ ദീപക് ജോയി, മുഹമ്മദ് ഷിയാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും കെആര്‍എല്‍സിസി സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ നന്ദിയും അര്‍പ്പിച്ചു.

‘ജുബിലി നിറവില്‍ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തില്‍ ഡോ. ബിജു ടെറന്‍സ് മുഖ്യപ്രഭാഷണം നടത്തി. അസംബ്ലിയുടെ ഭാഗമായി ദശവത്സര അജപാലനരേഖ രൂപീകരണം, ലത്തീന്‍ കത്തോലിക്കരുടെ നിലവിലെ സാഹചര്യവും ഭാവി വികസന സാധ്യതകളും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.

കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപത കളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം 12ന് സമാപിക്കും

Related Articles
KRLCC silver jubilee celebrations begin

കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

കോഴിക്കോട്: കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദി യായ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങള്‍ക്ക് കോഴിക്കോട്ട് ഉജ്ജ്വല തുടക്കമായി. സെന്റ് സേവ്യേഴ്‌സ് കോളജില്‍ നടന്ന പരിപാടികള്‍ ആത്മീയ-സാമൂഹിക-സാംസ്‌കാരിക

Read More »
Kerala Conference of Major Superiors elects new leaders

കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന് പുതിയ സാരഥികള്‍

കൊച്ചി: കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംസ്) 55-ാമത് ജനറല്‍ ബോഡി മീറ്റിംഗ് എറണാകുളം, കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടന്നു. 2026-29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.  കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.