‘നെറ്റ്-സീറോ’ എന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടെ അടുത്ത് വത്തിക്കാന്‍: ഫിയറ്റ് കമ്പനി  30 ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കും

Vatican net zero Fiat electric vehicles

വത്തിക്കാന്‍ സിറ്റി: പ്രമുഖ ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിലെ ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി 30 അത്യാധുനിക ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കുന്നു. പരിസ്ഥിതി സൗഹൃദപരമായ യാത്രാസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതിനുമായി വത്തിക്കാന്‍ ഗവര്‍ണറേറ്റ് 2023-ല്‍ തുടക്കംകുറിച്ച ‘ഇക്കോളജിക്കല്‍ കണ്‍വേര്‍ഷന്‍ 2030’ എന്ന സുസ്ഥിരതാ പദ്ധതിക്ക് ഈ നടപടി കരുത്ത് പകരും. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ വത്തിക്കാന്റെ ഔദ്യോഗിക വാഹന വ്യൂഹത്തെ പൂര്‍ണമായും കാര്‍ബണ്‍രഹിതമാക്കാന്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

പദ്ധതിയുടെ ആദ്യ ഘട്ടമായി 20 ‘ഫിയറ്റ് ടോപ്പൊലിനോ’  ഇലക്ട്രിക് കാറുകള്‍  വത്തിക്കാന് കൈമാറി. ബാക്കി 10 വാഹനങ്ങള്‍ ‘ഫിയറ്റ് ട്രിസ്’  മോഡലുകളാണ്. ഇവ കൂടി എത്തുന്നതോടെ വത്തിക്കാന്റെ ഹരിത വാഹന വ്യൂഹം കൂടുതല്‍ കാര്യക്ഷമമാകും.

എന്നാല്‍ കേവലം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം മാത്രമല്ല ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗം, ഊര്‍ജ്ജ കാര്യക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, മാലിന്യ സംസ്‌കരണ നയങ്ങള്‍ ശക്തമാക്കാനും ഭാവിയില്‍ വനവല്ക്കരണ പദ്ധതികള്‍ നടപ്പിലാക്കാനും വത്തിക്കാന് ലക്ഷ്യമുണ്ട്. 2050 – ഓടെ നെറ്റ് സീറോ എമിഷന്‍ ഉള്ള രാജ്യമായി മാറുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പുകളാണ് ഇപ്പോള്‍ വത്തിക്കാന്‍ നടത്തുന്നത്.

പരിസ്ഥിതി സൗഹൃദപരമമായ നയം പിന്തുടര്‍ന്നുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിലും മികച്ച ഭരണനിര്‍വഹണത്തിലും ലോകരാജ്യങ്ങള്‍ക്ക് ഒരു മാതൃകയായി മാറുകയാണ് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ്.

Related Articles
Extraordinary Consistory of Cardinals begins at Vatican

വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ അസാധാരണ കണ്‍സിസ്റ്ററി ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ആരംഭിച്ച അസാധാരണ കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍മാരോട് ഐക്യത്തോടെയും ഒത്തൊരുമയോടെയും പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ. ജൂണ്‍ 26-ന് ആരംഭിച്ച രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള

Read More »
Children with cancer decorate Vatican Christmas Tree

വേദനകള്‍ സുല്ലിടും; വത്തിക്കാനിലെ ക്രിസ്മസ് ട്രീ അലങ്കരിക്കാന്‍ കാന്‍സര്‍ ബാധിതരായ കുട്ടികള്‍

വത്തിക്കാന്‍ സിറ്റി: കാന്‍സര്‍  ബാധിതരായി  വത്തിക്കാനിലെ ആശുപത്രികളില്‍ കഴിയുന്ന കുട്ടികളുടെ ഉള്ളിലെ സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍  ഈ ക്രിസ്മസിന് വേദനകള്‍ സുല്ലിടും. ഇത്തവണ ക്രിസ്മസിന് വത്തിക്കാനിലെ  സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുക്കുന്ന ക്രിസ്മസ് ട്രീ അലങ്കരിക്കുന്നത്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.