ദരിദ്രര്‍ക്ക് കാസ്റ്റല്‍ ഗണ്ടോള്‍ഫോയില്‍ ഉച്ചഭക്ഷണമൊരുക്കി പാപ്പ

Pope Leo XIV lunch for the poor at Castel Gandolfo

വത്തിക്കാന്‍ സിറ്റി:  ജൂലൈ 27 വരെയുള്ള സമയം കാസ്റ്റല്‍ ഗണ്ടോള്‍ഫയില്‍ വിശ്രത്തിനായി നീക്കിവച്ചിരിക്കുകയാണ് ലിയോ 14-ാമന്‍ പാപ്പ. എന്നാല്‍  അവധിക്കാലത്തും പാപ്പ സുവിശേഷം ജീവിച്ചുകൊണ്ട്  ലോകത്തിന് മാതൃകയാവുകയാണ്. ഈ ശനിയാഴ്ച പാപ്പ റോമാ  രൂപതയിലെ 200ഓളം വരുന്ന ദരിദ്രര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും അവര്‍ക്കായി ഉച്ചഭക്ഷണം നല്‍കുകയും ചെയ്യും.

പരിശുദ്ധ സിംഹാസനത്തിന്റെ നേതൃത്വത്തില്‍ കാസ്റ്റല്‍ ഗണ്ടോള്‍ഫോയില്‍ നടപ്പിലാക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിയായ ‘ബോര്‍ഗോ ലൗദാത്തോ സി’ യുടെ ആഭിമുഖ്യത്തിലാണ് ഈ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. തെരുവില്‍ കഴിയുന്നവര്‍, അഭയാര്‍ത്ഥികള്‍, തുടങ്ങിയവരാണ് ഈ വിരുന്നില്‍ പങ്കെടുക്കുന്നത്. പാപ്പ റോമന്‍ മിസ്സലില്‍ പുതുതായി ഉള്‍പ്പെടുത്തിയ ‘ഭൂമിയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രത്യേക ആരാധനക്രമത്തിലുള്ള’ ദിവ്യബലിയോടെ  പരിപാടികള്‍ ആരംഭിക്കും.  

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സഭയുടെ ഹൃദയത്തില്‍ സ്ഥാനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന്   റോമ രൂപതയ്ക്കുവേണ്ടിയുള്ള പാപ്പയുടെ വികാരി ജനറല്‍ കര്‍ദിനാള്‍ ബല്‍ദസാരെ റെയിന പറഞ്ഞു. 2025 ഓഗസ്റ്റ് മാസത്തില്‍ അല്‍ബാനോ രൂപതയിലെ ദരിദ്രര്‍ക്കൊപ്പം മാര്‍പാപ്പ സമാനമായ വിരുന്നില്‍ പങ്കുചേര്‍ന്നിരുന്നു. തുടര്‍ന്ന് ഈ ഒത്തുചേരല്‍ ഒരു വാര്‍ഷിക പരിപാടിയാക്കാന്‍ ലൗദാത്തോ സി ഹയര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ തീരുമാനിക്കുകയായിരുന്നു. വരുന്ന വര്‍ഷങ്ങളില്‍  വ്യത്യസ്ത രൂപതകളില്‍ നിന്നുള്ള ദരിദ്രരെ ഈ സംഗമത്തിലേക്ക് ക്ഷണിക്കും.

സൃഷ്ടികളോടുള്ള പരിചരണവും മനുഷ്യനോടുള്ള കരുതലും ഒരേ ദൗത്യത്തിന്റെ ഭാഗമാണെന്ന് ഈ സംഗമം വ്യക്തമാക്കുന്നതായി ലൗദാത്തോ സി ഹയര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍  കര്‍ദിനാള്‍ ഫാബിയോ ബാജിയോ പറഞ്ഞു. മനുഷ്യന് എവിടെയൊക്കെ ശ്രദ്ധയും പ്രതീക്ഷയും ആവശ്യമുണ്ടോ അവിടെയെല്ലാം സഭ കൂടെയുണ്ടാകുമെന്ന് പരിശുദ്ധ പിതാവ് ഇതിലൂടെ തെളിയിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Pope John Paul II Kerala visit 40th anniversary

ജോണ്‍ പോള്‍ പാപ്പയുടെ കേരള സന്ദര്‍ശനത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ച് ടൂറിസം വകുപ്പ്; ലിയോ പാപ്പയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ വൈറല്‍

തിരുവനന്തപുരം: ലിയോ പാപ്പയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കേരള ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ പോസ്റ്റര്‍ വൈറലാകുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കേരള സന്ദര്‍ശത്തിന്റെ 40-ാം  വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് ടൂറിസം വകുപ്പിന്റെ പോസ്റ്റര്‍.

Read More »
Peter's Pence collection next Sunday

‘പീറ്റേഴ്‌സ് പെന്‍സ് ‘ ശേഖരണം അടുത്ത ഞായറാഴ്ച: മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ആഗോളസഭ കൈകോര്‍ക്കുന്നു

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ആഗോള സുവിശേഷവല്‍ക്കരണ ദൗത്യങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക പിന്തുണയേകുന്നതിനായുള്ള ‘പീറ്റേഴ്‌സ് പെന്‍സ്’ ആഗോള സംഭാവന ശേഖരണം ജൂണ്‍ 28 ഞായറാഴ്ച നടക്കും.  ജൂണ്‍ 29-ന് ആഘോഷിക്കുന്ന വിശുദ്ധ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.