18 വര്‍ഷത്തെ ഇടവേളക്ക് വിരാമം; പാപ്പ സെപ്റ്റംബറില്‍ ഫ്രാന്‍സിലേക്ക്

Pope France visit September

പാരീസ്/ഫ്രാന്‍സ്: ലിയോ 14-ാമന്‍ മാര്‍പാപ്പ ഈ വര്‍ഷം സെപ്റ്റംബറില്‍ ഫ്രാന്‍സിലേക്ക് അപ്പസ്‌തോലിക സന്ദര്‍ശനം നടത്തും. സെപ്റ്റംബര്‍ 25 മുതല്‍ 28 വരെയാണ് സന്ദര്‍ശനം. 18 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മാര്‍പാപ്പ ഫ്രാന്‍സിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ഇതിനുമുമ്പ് 2008-ല്‍ ബനഡിക്ട് 16 -ാമന്‍ മാര്‍പാപ്പയാണ് ഔദ്യോഗികമായി ഫ്രാന്‍സ് സന്ദര്‍ശിച്ചത്. ഫ്രഞ്ച് സഭയുടെയും രാഷ്ട്രത്തിന്റെയും ക്ഷണത്തിന് പുറമെ യുനെസ്‌കോയുടെയും ക്ഷണം സ്വീകരിച്ചാണ് പാപ്പയുടെ സന്ദര്‍ശനം. യാത്രയുടെ ഭാഗമായി പാപ്പ യുനെസ്‌കോയുടെ ആസ്ഥാനവും സന്ദര്‍ശിക്കും.

മാര്‍പാപ്പയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് യാത്രയുടെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. കത്തോലിക്കാ ആത്മീയതയും ഫ്രഞ്ച് സംസ്‌കാരവും ഒത്തുചേരുന്ന ആധുനികവും പ്രതീകാത്മകവുമായ രൂപകല്‍പ്പനയാണ് ലോഗോയുടേത്. ‘ലോകത്തിന് ജീവനുണ്ടാകേണ്ടതിന്’ എന്ന ബൈബിള്‍ വചനമാണ് ഈ സന്ദര്‍ശനത്തിന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനെ ആസ്പദമാക്കി ഫ്രഞ്ച് ഡിസൈന്‍ സ്റ്റുഡിയോ ‘അറ്റ്‌ലിയര്‍ അര്‍ഗോ’ ആണ് ലോഗോ തയാറാക്കിയത്.

ലോഗോയുടെ മധ്യത്തിലായി നീല നിറത്തിലുള്ള ഒരു പ്രാവും അതിന്റെ ചുണ്ടില്‍ ഒലിവ് ഇലയുമുണ്ട്. ഇത് സമാധാനത്തെയും ജീവന്റെ പുനര്‍ജനനത്തെയും പ്രതിനിധീകരിക്കുന്നു. ഫ്രാന്‍സിന്റെ ദേശീയ പതാകയിലെ ത്രിവര്‍ണ്ണങ്ങളും ജീവന്റെ പ്രസരിപ്പിനെ സൂചിപ്പിക്കുന്ന ഓറഞ്ച് നിറവും, പ്രത്യാശയുടെ പച്ച നിറവും ലോഗോയില്‍ മനോഹരമായി ചേര്‍ത്തുവെച്ചിരിക്കുന്നു. ലോഗോയില്‍ പാപ്പയുടെ പേര് രേഖപ്പെടുത്തുന്നതിനായി പുതിയ ഒരു ലിപി തന്നെ രൂപകല്‍പ്പന ചെയ്തു. കൂടാതെ, മാര്‍പാപ്പ സന്ദര്‍ശിക്കുന്ന ഫ്രാന്‍സിലെ പ്രധാന സ്ഥലങ്ങളായ പാരീസ്, ലൂര്‍ദ്, മെറ്റ്‌സ് എന്നീ നഗരങ്ങളെ സൂചിപ്പിക്കുന്ന ലളിതമായ ചിത്രീകരണങ്ങളും ഇതിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles
Jesus prayer for unity movie release in theatres

ഐക്യത്തിന് വേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥന സിനിമയായി തിയേറ്ററുകളില്‍

ക്രൈസ്തവ ഐക്യത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന ‘ദാറ്റ് ദേ മേ ബി വണ്‍’ (അവര്‍ ഒന്നാകേണ്ടതിന്) എന്ന ഡോക്യുമെന്ററി ചലച്ചിത്രം തിയേറ്ററുകളില്‍ പുറത്തിറങ്ങി. ”അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ

Read More »
Dn. Mathew Jacob Pallivathukal

അമേരിക്കയിലെ ഉന്നതജോലി ഉപേക്ഷിച്ച മലയാളി എഞ്ചിനീയര്‍ 23-ന് പൗരോഹിത്യം സ്വീകരിക്കും; ഈ ജീസസ് യൂത്ത് ഏകമകന്‍

ന്യൂയോര്‍ക്ക്: എഞ്ചിനീയറിംഗ് കഴിഞ്ഞ ഉടനെ ജീസസ് യൂത്തുകാരനായ മാത്യു ജേക്കമ്പ് മേഘാലയിലെ നോംഹാലി എന്ന അവികസിത ഗ്രാമത്തിലേക്ക് മിഷന്‍ പ്രവര്‍ത്തനത്തിനായിപുറപ്പെട്ടു. 2011-ലും വൈദ്യുതിയോ വഴിയോ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത നാട്. എന്തിനു പറയുന്നു

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.