
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേകത്തിന്റെ രജതജൂബി ലിയുടെ ഭാഗമായി ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളില്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
തിരുവനന്തപുരം മേജര്‍ അതിഭദ്രാസന വൈദിക നായ ഫാ. തോംസണ്‍ രചിച്ച പുസ്തകം റോമില്‍ നടന്ന യൂറോപ്പ്-യുകെ കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പ്രകാശനം ചെയ്തത്.
ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് പുസ്തകത്തിന്റെ ആദ്യപ്രതി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തക്ക് നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
ചടങ്ങില്‍ പരസ്ത്യ സഭകള്‍ക്കായുള്ള കാര്യാല യത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് മൈക്കല്‍ ജലാഖ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്, സഭയി ലെ മറ്റ് ബിഷപ്പുമാര്‍, യൂറോപ്പ്-യുകെ മേഖലകളിലെ നൂറുകണക്കിന് വിശ്വാസികള്‍ എന്നിവര്‍ പങ്കു ചേര്‍ന്നു.
കോഴിക്കോട് സോഫിയാ ബുക്‌സാണ് ‘ദൈവബന്ധത്തിന്റെ പ്രകാശവും സാക്ഷ്യവും ഇടയവഴികളില്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

