ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്റ് യൂത്ത് കോണ്‍ഫ്രന്‍സ്; സന്ദേശ യാത്ര തുടങ്ങി

Fr Xavier Khan Vattayil Grand Youth Conference

പാലക്കാട്: അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്റ് യൂത്ത് കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നടക്കും. നിലവിലെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ ശുശ്രൂഷകളില്‍ പങ്കാളിയാകും. യൂത്ത് കോണ്‍ഫ്രന്‍സില്‍ കേരളത്തില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നുമുള്ള യുവജനങ്ങള്‍ പങ്കെടുക്കും.

പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കലിന്റെ സന്ദേശത്തോടെ ജൂണ്‍ ഒമ്പതിന് യൂത്ത് കോണ്‍ഫ്രന്‍സിന്റെ ഒരുക്കങ്ങള്‍ സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചു. 

കോണ്‍ഫ്രന്‍സിനു മുന്നോടിയായി ധ്യാനകേന്ദ്രം അഡ്മിനിസ്‌ട്രേറ്റര്‍ നോയല്‍ വി. ജോസഫ് നേതൃത്വം നല്‍കുന്ന സന്ദേശ യാത്ര അട്ടപ്പാടിയില്‍ തുടങ്ങി. ഫാ. സാംസണ്‍ ക്രിസ്റ്റി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സാബു കാസര്‍ഗോഡ്, രാജു നെല്ലിക്കാമല, ഇമ്മാനുവല്‍ അക്കരപ്പറ്റി, ഫ്രാന്‍സിസ് നിലമ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ വിവിധ ജില്ലകളിലെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്ര ജൂലൈ 15ന് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281473647, 7034052995

Related Articles
MSMI congregation celebrates silver jubilee in US

അമേരിക്കന്‍ മണ്ണില്‍ കാല്‍നൂറ്റാണ്ടിന്റെ സുവിശേഷയാത്ര: എംഎസ്എംഐ സന്യാസിനി സമൂഹത്തിന് രജതജൂബിലി

ടെക്‌സസ്:  എംഎസ്എംഐ  (മിഷണറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സന്യാസിനി സമൂഹം അമേരിക്കയിലെ  നിസ്വാര്‍ത്ഥ സേവനത്തിന്റെ രജതജൂബിലി ആഘോഷിച്ചു. മിസൂറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ-മലബാര്‍ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാ ബലിയും പൊതുസമ്മേളനവും സേവനവഴികളിലെ

Read More »
Social media influencer preparing for priesthood

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വൈദികനാകാന്‍ തയാറെടുക്കുന്നു; മലയാളികള്‍ക്ക് സുപരിചിതനായ യുഎസ് യുവാവിന് പ്രചോദനമായി ജീസസ് യൂത്തും

കൊച്ചി: ഇന്‍സ്റ്റാഗ്രാമിലെ തനത് ശൈലിയിലുള്ള മലയാളം പറച്ചിലിലൂടെ ലക്ഷക്കണക്കിന് മലയാളി ഹൃദയങ്ങളില്‍ കുടിയേറിയ അമേരിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍ ക്രിസ്റ്റഫര്‍ (ക്രിസ്) സോഷ്യല്‍ മീഡിയയുടെ ലോകം ഉപേക്ഷിച്ച്  വൈദികനാകാന്‍ ഒരുങ്ങുന്നു. മരണത്തില്‍ നിന്ന് തന്നെ രക്ഷിച്ച യേശുവിനായി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.