
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ കൈക്കാരന്മാരുടെയും കണക്കന്മാരുടെയും സംഗമം നടത്തി. കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടന്ന സംഗമത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
അജപാലന ശുശ്രൂഷയില്‍ മഹനീയ സേവനമാണ് കൈക്കാരന്മാരും കണക്കന്മാരും നിര്‍വഹിക്കുന്നതെന്നും വിശ്വസ്തരായ കാര്യസ്ഥരായിവര്ത്തി ക്കുന്ന നേതൃത്വ ശുശ്രൂഷകരോട് സഭാ സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.
രൂപത ചാന്‍സലര്‍ റവ. ഡോ. മാത്യു ശൗര്യംകുഴി ക്ലാസ് നയിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, സിഞ്ചല്ലൂസ് റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഓഡിറ്റര്‍ ഷൈജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
രൂപത പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, മരിയന്‍ കോളേജ് അഡ്മി നിസ്ട്രേറ്റര്‍ ഫാ. തോമസ് ഞള്ളിയില്‍, ഫാ. മാത്യു കയ്യാണിയില്‍, ഫാ. സെബാസ്റ്റ്യന്‍ കാരിക്കക്കുന്നേല്‍, സിസ്റ്റര്‍ സെലിന് പരവരാകത്ത് എഫ്സിസി തുടങ്ങിയവര്‍ നേതൃത്വം നല്കി.