വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ സജീവമായി പങ്കുചേരണമെന്ന ആഹ്വാനവുമായി ബംഗളൂരു ആര്‍ച്ചുബിഷപ്

Bengaluru Archbishop voter list revision

ബംഗളൂരു: വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ കൃത്യമാണെന്നും തങ്ങളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്താന്‍ വോട്ടര്‍പട്ടികയുടെ തീവ്ര പുതുക്കല്‍  പ്രക്രിയയില്‍ സജീവമായി പങ്കുചേരണമെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാ ഡോ സര്‍ക്കുലറിലൂടെ അഭ്യര്‍ത്ഥിച്ചു.

വോട്ട് ചെയ്യുക എന്നത് ഭരണഘടനാപരമായ അവകാശവും പൗരധര്‍മ്മവുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരശേഖരണ പ്രക്രിയയുമായി വൈദികരും സന്യസ്തരും അല്മായരും  സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയയില്‍ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കൃത്യമായ വോട്ടര്‍പട്ടിക നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. 

വോട്ടര്‍ ഐഡി കാര്‍ഡ് ഉള്ളതുകൊണ്ടുമാത്രം ഒരാള്‍ക്ക് വോട്ട് ചെയ്യാനാകില്ല. വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ. അതിനാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ശ്രദ്ധാ പൂര്‍വ്വം പരിശോധിക്കണം. 

ക്രിസ്ത്യാനികളുടെ ഉത്തരവാദിത്വം ആത്മീയ ജീവിതത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സമൂഹ ത്തില്‍ സജീവമായി ഇടപെടുന്നത് ഉള്‍പ്പെടുന്നതാണെന്നും ആര്‍ച്ചുബിഷപ് ഓര്‍മ്മിപ്പിച്ചു. വോട്ടിംഗ് ഉള്‍പ്പെടെയുള്ള ജനാധിപത്യ പ്രക്രിയകളില്‍ ഉത്തരവാദിത്വത്തോടെ പങ്കാളികളാകുന്നത് ഈ കടമ നിറവേറ്റുന്നതിനുള്ള ഒരു മാര്‍ഗമാണ്.

വോട്ടര്‍പട്ടിക പുതുക്കല്‍ വിജയകരമാക്കാന്‍ ജനങ്ങളെ സഹായിക്കുന്നതില്‍ ഇടവകകള്‍ സജീവ പങ്കുവഹിക്കണമെന്ന് ആര്‍ച്ചുബിഷപ് മച്ചാഡോ പറഞ്ഞു. ഞായറാഴ്ച കുര്‍ബാന മധ്യേ അറിയിപ്പുകള്‍ നല്‍കാനും ഇടവകയുടെ ആശയവിനിമയ സംവിധാനങ്ങള്‍ വഴി വിവരങ്ങള്‍ പങ്കിടാനും ആര്‍ച്ചുബിഷപ് നിര്‍ദ്ദേശിച്ചു.

വോട്ടിംഗിനെ വെറുമൊരു വ്യക്തിഗത അവകാശമായി ചുരുക്കാതെ ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ഇടപെടലായി കാണണമെന്ന് ആര്‍ച്ചുബിഷപ് ഡോ. മച്ചാഡോ ഓര്‍മ്മിപ്പിച്ചു.

Related Articles
CCBI National Synodal Assembly Bangalore

സിസിബിഐ ദേശീയ  സിനഡല്‍ അസംബ്ലി ബംഗളൂരുവില്‍

ബംഗളൂരു: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ) സംഘടിപ്പിക്കുന്ന ദേശീയ സിനഡല്‍ അസംബ്ലി മെയ് ഒന്നു മുതല്‍ മൂന്നു വരെ ബംഗളൂരുവില്‍ നടക്കും. 2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ച ആഗോള സിനഡ് പ്രക്രിയയുടെ

Read More »
CBCI congratulates assembly election winners

നിയമസഭാ തിരഞ്ഞെടുപ്പ് വിജയികള്‍ക്ക് അഭിനന്ദനം; ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സിബിസിഐ ആഹ്വാനം

ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ സ്ഥാനാര്‍ ത്ഥികളെയും തിരഞ്ഞെടുക്കപ്പെട്ടവരെയും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അഭിനന്ദിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ സര്‍ക്കാരുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അഖണ്ഡത കാത്തു സൂക്ഷിക്കണമെന്നും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.